ഓഗസ്റ്റ് 16 മുതൽ എല്ലാ തമിഴ് സിനിമാ പ്രൊജക്റ്റുകളുടെയും ആരംഭിക്കുന്നത് നിർത്തിവയ്ക്കാനും നവംബർ 1 മുതൽ സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാനും തീരുമാനമെടുത്ത് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ.
സിനിമയുടെ നിർമ്മാണത്തിൻ്റെ വിവിധ ഘട്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന സിനിമകള്‍ ഈ ഘട്ടത്തിനുള്ളില്‍ തീര്‍ക്കാനാണ് നിര്‍ദേശം. പ്രതിഫലവും മറ്റ് ചെലവുകളും കാരണം നിർമ്മാണ ചെലവ് വര്‍ദ്ധിക്കുന്നതില്‍ പ്രതിഷേധിച്ചാണ് നിർമാതാക്കളുടെ നീക്കം.
തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, തമിഴ്നാട് തിയേറ്റർ ഓണേഴ്സ് അസോസിയേഷൻ, തമിഴ്നാട് തിയറ്റർ മൾട്ടിപ്ലക്സ് ഓണേഴ്സ് അസോസിയേഷൻ, തമിഴ്നാട് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ എന്നിവയുടെ ഭാരവാഹികള്‍ ചെന്നൈയിൽ യോഗം ചേർന്ന് പാസാക്കിയ പ്രമേയത്തിലാണ് പുതയ തീരുമാനം.
നിർമ്മാതാക്കൾക്ക് കാര്യമായ നഷ്ടമുണ്ടാക്കി അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും അഡ്വാൻസ് സ്വീകരിച്ച് പ്രോജക്ടുകൾ ഉപേക്ഷിക്കുന്ന കാര്യവും യോഗത്തിൽ വിമര്‍ശനത്തിന് ഇടയാക്കി.
അഡ്വാൻസ് ലഭിച്ചിട്ടുള്ള ഏതൊരു നടനും സാങ്കേതിക വിദഗ്ധനും പുതിയ പ്രോജക്റ്റ് ആരംഭിക്കും മുന്‍പ് ഏറ്റെടുത്ത പഴയ പ്രൊജക്ട് പൂർത്തിയാക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.
Discussion about this post