24 വർഷങ്ങൾക്ക് ശേഷം മോഹൻലാൽ സിബി മലയിൽ ചിത്രം ദേവദൂതൻ റീ റിലീസ് ചെയ്തപ്പോൾ മികച്ച സ്വീകാര്യതയാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ റീ റിലീസിനെക്കുറിച്ച് മോഹൻലാൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.
ദേവദൂതൻ താൻ വീണ്ടും കണ്ടുവെന്നാണ് മോഹൻലാൽ കുറിപ്പിലൂടെ അറിയിച്ചത്. സിനിമയുടെ ഓരോ ഫ്രെയിമിലും ഒരു ദേവദൂതന്റെ അനുഗ്രഹം സ്പർശിക്കുന്നതുപോലെ, അസാധാരണമായ ചാരുത ചേർന്നിരിക്കുവെന്ന് മോഹൻലാൽ കുറിച്ചു. ഒപ്പം സിനിമയുടെ അണിയറപ്രവർത്തകരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ആദ്യ ദിനത്തിൽ 56 തിയേറ്ററുകളിൽ മാത്രം പ്രദർശിപ്പിച്ച സിനിമ പ്രേക്ഷകരുടെ ആവശ്യം മൂലം ഇപ്പോൾ 100 തിയേറ്ററുകളിലാണ് പ്രദർശിപ്പിക്കുന്നത്. ശബ്ദ മിശ്രണത്തിൽ തികവ് വരുത്തിയും സിനിമയിലെ ചില ഭാഗങ്ങൾ വെട്ടി 34 മിനിറ്റായി ചുരുക്കിയുമൊക്കെ മാറ്റങ്ങൾ വരുത്തി തന്നെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഒരു ഹോളിവുഡ് സിനിമ കാണുന്ന പ്രതീതി നൽകി എന്നാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ച വിദ്യാസാഗർ സിനിമ കണ്ടതിന് ശേഷം അഭിപ്രായപ്പെട്ടത്.
Discussion about this post