സിമ്പുവിന്റെ ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എസ്ടിആര് 48. 100 കോടിയ്ക്ക് മുകളില്‍ ബജറ്റില്‍ ഒരുങ്ങിയ സിനിമ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്ഹാസന് നിര്‍മ്മിക്കുമെന്ന വാര്‍ത്തകള്‍ തന്നെയാണ് ആ പ്രതീക്ഷകളുടെ പ്രധാന കാരണവും. എന്നാല്‍ ഇപ്പോള്‍ കമല്‍ സിനിമയുടെ നിര്‍മ്മാണത്തില്‍ നിന്ന് പിന്മാറിയതായുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്.
കമല്‍ പിന്മാറിയ സഹചര്യത്തില്‍ സിമ്പു തന്നെ സിനിമയുടെ നിര്‍മ്മാണം ഏറ്റെടുക്കുമെന്നാണ് ഗ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വമ്പന്‍ ബജ്റ്റില്‍ തന്നെയായിരിക്കും ചിമ്പു ചിത്രം നിര്‍മ്മിക്കുക എന്നും ഇതിനായി സഹനിര്‍മ്മാതാക്കളെ സമീപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ദേസിംഗ് പെരിയസാമി ഒരുക്കുന്ന ചിത്രമാണ് എസ്ടിആര് 48. പിരിയോഡിക് ആക്ഷന്‍ ഡ്രാമ വിഭാഗത്തിലുള്ളതാണ് ചിത്രം. ചിത്രത്തിനായി താരം പുതിയ ആക്ഷന്‍ ടെക്നിക്കുകള്‍ പഠിക്കുന്നതായാണ് വിവരം.
ഇരട്ട സഹോദരന്മാരുടെ കഥയാണ് ചിത്രം പറയുന്നത് എന്ന സൂചനകള്‍ ഉണ്ട്. മറ്റ് അഭിനേതാക്കളുടെ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. പത്തു തല എന്ന ചിത്രത്തിന് ശേഷമുള്ള ചിമ്പുവിന്റെ ആദ്യ ചിത്രമാണിത്. കെജിഎഫ്, സലാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രവി ബര്സൂറാണ് എസ്ടിആര് 48ന് സംഗീതം നിര്‍വഹിക്കുന്നത്.
Discussion about this post