ഡോക്ടറുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ തന്റെ സോഷ്യല്‍മീഡിയ പോസ്റ്റ് പിന്‍വലിച്ച് നയന്‍താര. ഹിബിസ്കസ് ചായയുടെ ഗുണവശങ്ങളെ കുറിച്ച് താരം പങ്കുവെച്ച പോസ്റ്റാണ് വിമര്‍ശനത്തിനിടയാക്കിയത്. ഡോക്ടര്‍ സിറിയക് എബി ഫിലിപ്സാണ് താരത്തെ വിമര്‍ശിച്ചത്.
ഡോക്ടര്‍ സിറിയക് എബി ഫിലിപ്സ് ദ ലിവര്‍ ഡോക്ടറെന്ന പേരില്‍ എക്സിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ്. പ്രമേഹം, കൊളസ്ട്രോള്‍, രക്ത സമ്മര്‍ദ്ദം തുടങ്ങിയവയ്ക്ക് ഹിബിസ്കസ് ചായ പ്രതിവിധിയാണ് എന്ന താരത്തിന്റെ കുറിപ്പിനെയാണ് ഡോക്ടര്‍ വിമര്‍ശിച്ചത്.
സെലിബ്രിറ്റി ന്യൂട്രിഷന്റെ പരസ്യമാണ് അതെന്നും താരം എഴുതിയത് അസംബന്ധമാണ് എന്നാണ് വിമര്‍ശനം. ഇതില്‍ നയന്‍താര ഖേദം പ്രകടിപ്പിച്ചിട്ടില്ല. നയന്‍താര എഴുതിയ പോസ്റ്റിന്റെ സ്ക്രീന്ഷോട്ടിനൊപ്പമാണ് താരത്തിനെതിരെ ഡോകര്‍ വിമര്‍ശന കുറിപ്പ് എഴുതിയിരിക്കുന്നത്. ആരോഗ്യകാര്യത്തില്‍ ഉത്തരവാദിത്ത ബോധമില്ലാതെ ഇങ്ങനെ താരങ്ങള്‍ ഇടപെടുന്നത് ശരിയല്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി.
അതേസമയം, നയന്‍താര നായികയായി വേഷമിടുന്ന പുതിയ ചിത്രം മണ്ണാങ്കട്ടി സിന്‍സ് 1960 ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള നയന്‍താരയുടെ ഫോട്ടോ ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു.
ചിത്രത്തിന്റെ നിര്‍മാണം പ്രിന്‍സ് പിക്ചേഴ്സിന്റെ ബാനറിലാണ്. സംവിധാനം ഡ്യൂഡ് വിക്കിയാണ്. ഗൗരി കിഷന്, ദേവദര്‍ശനി, നരേന്ദ്ര തുടങ്ങിയവരും നയന്താരയ്ക്കൊപ്പം പ്രധാന വേഷങ്ങളില്‍ പുതിയ ചിത്രത്തില്‍ ഉണ്ടാകും.
This is cinema actress Nayantara who has more than twice the following of the other actress Samantha miselading her 8.7 million followers on a supplement called hibiscus tea.
If she had stopped at hibiscus tea is kind of tasty, that would have been ok. But no, they have to go… pic.twitter.com/d1fQCohsGU
— TheLiverDoc (@theliverdr) July 29, 2024
Discussion about this post