ടര്‍ബോ ജോസിന് ് ശേഷം മമ്മൂട്ടി ആരാധകര്‍ അടുത്ത സിനിമ ബസൂക്കയ്ക്ക് കണ്ണും നട്ടിരിക്കുകയാണ്. കലൂര്‍ ഡെന്നിസിന്റെ മകന് ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസായി എത്തുമെന്ന് നാളുകള്‍ക്ക് മുന്‍പ് അഭ്യൂഹങ്ങള്‍ എത്തിയിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ എത്തയിരുന്നില്ല. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് സിനിമ എത്താന്‍ വൈകിയേക്കും.
ചിത്രീകരണം പൂര്‍ത്തിയാകാന്‍ ബാക്കിയുണ്ടെങ്കിലും സമാന്തരമായി സിനിമയുടെ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. ഗൗതം മേനോന് ഉള്‍പ്പെടുന്ന ബാക്കിയുള്ള രംഗങ്ങള്‍ 2-3 ദിവസത്തെ ചെറിയ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കാനാണ് ടീമിന്റെ തീരുമാനം. എന്നിരുന്നാലും, നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്താല്‍ ഓണം റിലീസായി ‘ബസൂക്ക’ തിയേറ്ററുകളില്‍ എത്താനുള്ള സാധ്യത വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്
അതേസമയം, ഗൗതം മേനോന് മമ്മൂട്ടിയെ നായകനാക്കി മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ്. പേരിടാത്ത ഈ പ്രോജക്ടില്‍ നടന് ഗോകുല്‍ സുരേഷും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
കോമഡിയ്ക്ക് പ്രാധാന്യം നല്കുന്ന ചിത്രത്തില്‍ പ്രൈവറ്റ് ഡിറ്റക്ടീവായിട്ടാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.
സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ നീരജാണ് മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഷെര്‍ലെക് ഹോംസിന്റെ ലൈനില്‍ രസകരമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്ന് നീരജ് വ്യക്തമാക്കി. മമ്മൂട്ടി ഈ കഥാപാത്രത്തിന് യോജിച്ചതെന്ന് പറഞ്ഞതും നിര്‍ദ്ദേശിച്ചതും സംവിധായകനാണെന്നും നീരജ് വ്യക്തമാക്കി.
Discussion about this post