ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ പ്രത്യേക പൂജയും സദ്യയും നടത്തി നിര്‍മ്മാതാവ് പ്രജീവ് സത്യ വ്രതന്. ഡി ക്യൂവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനും ശത്രു ദോഷത്തിനുമുള്ള പൂജയും 501 പേര്‍ക്ക് സദ്യയുമാണ് നിര്‍മ്മാതാവ് നല്‍കിയത്. വെന്നിക്കോട് വലയന്റെകുഴി ശ്രീ ദേവിക്ഷേത്രത്തില്‍ ആയിരുന്നു ദുല്‍ഖറിന് വഴിപാടും അന്നദാനവും നടത്തിയത്.
‘ഫൈനല്‍സ്’, ‘രണ്ട്’ എന്നീ സിനിമകളുടെ നിര്‍മ്മാതാവാണ് പ്രജീവ് സത്യ വ്രതന്. പ്രജീവം മൂവീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’ റിലീസിന് തയ്യാറെടുക്കുകയാണ്. ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് എന്ന സിനിമയുമായി ബന്ധപ്പെട്ട് ചില രംഗങ്ങളുമുണ്ട്.
‘പ്ലസ് ടു’, ‘ബോബി’, ‘കാക്കിപ്പട’ എന്നീ സിനിമകള്‍ക്ക് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. റുഷിന്‍ ഷാജി കൈലാസ് ആദ്യമായി നായക വേഷത്തില്‍ അഭിനയിക്കുന്ന സിനിമയാണിത്. സുകുമാരക്കുറുപ്പ് എന്ന ടൈറ്റില്‍ കഥാപാത്രമായി അബു സലിമാണ് എത്തുന്നത്. ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, ഇനിയ, സുജിത് ശങ്കര്‍,എബിന് ബിനോ, ദിനേശ് പണിക്കര്‍, സിനോജ് വര്‍ഗീസ്, അജയ് നടരാജ്, സൂര്യ ക്രിഷ്, വൈഷ്ണവ് ബൈജു, പാര്‍വതി രാജന് ശങ്കരാടി തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നു.
സംവിധായകന് ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് വി ആര് ബാലഗോപാല്ലാണ് തിരക്കഥയും സംഭാഷണവും എഴുതുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് മെജോ ജോസഫിന്റേതാണ് സംഗീതം. വിനീത് ശ്രീനിവാസന്, അഫ്സല്, മുരളീകൃഷ്ണ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ക്യാമറ: രജീഷ് രാമന്, എഡിറ്റിങ്: സുജിത് സഹദേവ്, ആക്ഷന്‍ കോറിയോഗ്രാഫര്‍: റണ്‍ രവി. പി ആര് ഓ എം കെ ഷെജിന്‍.
Discussion about this post