മലയാള സിനിമ പ്രതിസന്ധിലാണെന്ന് റിപ്പോര്‍ട്ട്. താരങ്ങളുടെ പ്രതിഫലവര്‍ധനയും ഒ.ടി.ടി. വിപണിയിലെ അനിശ്ചിതത്വവും കാരണമാണ് മലയാളത്തില്‍ സിനിമാനിര്‍മാണം കുറയുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ മൂലം ഫിലിം ചേംബറില്‍ രജിസ്റ്റര്‍ചെയ്യുന്ന സിനിമകളുടെ എണ്ണം കഴിഞ്ഞ ഒരുമാസത്തിനിടെ പകുതിയായി.
നിര്‍മാണത്തിന് മുന്നോടിയായാണ് സിനിമകള്‍ രജിസ്റ്റര്‍ചെയ്യുന്നത്. ഈ മാസം 11 സിനിമകള്‍ മാത്രമാണ് രജിസ്റ്റര്‍ചെയ്തത്. സാധാരണ 20-ലധികം സിനിമകള്‍ ഒരുമാസം രജിസ്ട്രേഷനെത്താറുണ്ടെന്നാണ് ഫിലിം ചേംബര്‍ ഭാരവാഹികള്‍ പറയുന്നത്. നിര്‍മാതാക്കള്‍ക്ക് നല്കിയ തുക തിരികെക്കിട്ടാന്‍ പലര്‍ക്കും കോടതിയെയും പോലീസിനെയും സമീപിക്കേണ്ടിവന്നതോടെയാണ് സിനിമയില്‍ പണമിറക്കിയിരുന്ന വിദേശമലയാളികള്‍ പിന്‍വാങ്ങിയിരിക്കുകയാണ്
‘സിനിമകളുടെ എണ്ണം കൂടുന്നതനുസരിച്ച് സിനിമകള്‍ വിജയിക്കുന്നില്ല. കഴിഞ്ഞവര്‍ഷം 219 സിനിമകളിറങ്ങിയതില്‍ പത്തില്‍താഴെ മാത്രമാണ് വിജയിച്ചത്. ഒരു സിനിമയ്ക്ക് അഞ്ചുകോടി നഷ്ടം കണക്കുകൂട്ടിയാല്‍ കഴിഞ്ഞവര്‍ഷം ആയിരംകോടിയാണ് നഷ്ടം” -ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ മലയാള സിനിമയില്‍ ഒരു സൂപ്പര്ഹിറ്റുപോലുമുണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
Discussion about this post