തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലില്‍ നിന്ന് ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന ആരോപണമാണ് നടന് വിശാലിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ആരോപണത്തില്‍ പ്രതികരിച്ച് നടനും തമിഴ് ഫിലിം പ്രൊഡ്യൂസര്‍ കൗണ്‍സില്‍ പ്രസിഡന്റുമായ വിശാല്‍ തന്നെ രംഗത്തുവന്നു. എക്സ് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
വിശാല്‍ 12 കോടി രൂപയുടെ ഫണ്ട് ദുരുപയോഗം ചെയ്ത് നഷ്ടമുണ്ടാക്കിയെന്ന് കൗണ്‍സില്‍ ആരോപിച്ചതായി ഇന്ത്യ ഗ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ വിശാലിനൊപ്പം പ്രവര്‍ത്തിക്കുന്ന നിര്‍മ്മാതാക്കളുമായും സാങ്കേതിക പ്രവര്‍ത്തകരുമായും ചര്‍ച്ച ചെയ്ത് സത്യവാസ്ഥ അന്വേഷിക്കുമെന്ന് സംഘടനയുടെ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പരാതിക്ക് പിന്നാലെയാണ് വിശാല്‍ പോസ്റ്റുമായി രംഗത്തെത്തിയത്. ഫണ്ട് താന്‍ ദുരുപയോഗം ചെയ്തിട്ടില്ലെന്നും സിനിമയെടുക്കാതെ നിര്‍മ്മാതാക്കള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ തങ്ങളുടെ ജോലി നോക്കി പോകൂ എന്നും നടന് പോസ്റ്റില്‍ പറയുന്നു.
നിങ്ങളുടെ ടീമിലെ കതിരേശന് ഉള്‍പ്പെടുന്ന ഒരു കൂട്ടായ തീരുമാനമാണിതെന്ന് പറയുന്നു. പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിലെ പ്രായമായ, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ഉപയോഗിച്ചിട്ടുണ്ടെന്നും കൗണ്‍സില്‍ അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമുള്ള ക്ഷേമ പ്രവര്‍ത്തനത്തിന് ഫണ്ട് എടുത്തിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് അറിയില്ലേ.
നിങ്ങള്‍ നിങ്ങളുടെ ജോലികള്‍ പോയി ശരിയായി ചെയ്യുക, ഈ മേഖലയ്ക്കു വേണ്ടി വളരെയധികം പ്രവര്‍ത്തിക്കാനുണ്ട്. വിശാല്‍ എപ്പോഴും ഇനിയങ്ങോട്ടും സിനിമകള്‍ ചെയ്തുകൊണ്ടേയിരിക്കും. സിനിമകള്‍ നിര്‍മ്മിക്കാതെ നിര്‍മ്മാതാക്കള്‍ എന്ന് വിളിക്കപ്പെടുന്ന നിങ്ങളെല്ലാവരും എന്നെ തടയാന്‍ ശ്രമിക്കുന്നോ, എന്നായിരുന്നു നടന്റെ പോസ്റ്റ്.
Discussion about this post