മക്കള്‍ സെല്വന് വിജയ് സേതുപതി വേഷമിട്ട മഹാരാജയ്ക്ക് ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന് ചിത്രത്തിന്റെ ഹിന്ദി റീമേക്ക് റൈറ്റ്സ് വാങ്ങിയിരിക്കുകയാണെന്ന് ഡെക്കാണ് ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിജയ് സേതുപതി അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രത്തെ സ്ക്രീനിലെത്തിക്കുക അദ്ദേഹമായിരിക്കുമെന്നും.
വിജയ് സേതുപതിയുടെ കരിയറിലെ 50-ാം ചിത്രമെന്ന പ്രാധാന്യത്തോടെ ജൂണ്‍ 14 നായിരുന്നു ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്. മികച്ച മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രം 100 കോടിക്ക് മുകളില്‍ കളക്റ്റ് ചെയ്തു. വിജയ് സേതുപതിയുടെ ആ?ദ്യ 100 കോടി ചിത്രവും ഇതാണ്. പിന്നാലെ ഒടിടി റിലീസിലും ചിത്രം കാര്യമായി പ്രേക്ഷകരെ നേടിയിരുന്നു. ജൂലൈ 12 ന് നെറ്റ്ഫ്ലിക്സിലൂടെയായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്.
ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയിലും വലിയ സ്വീകാര്യതയാണ് ചിത്രം നേടിയത്. ലാല്‍ സിം?ഗ് ഛദ്ദയുടെ വലിയ പരാജയത്തിന് ശേഷം ഇടവേളയെടുത്ത ആമിര്‍ ഖാന്റെ അടുത്ത ചിത്രം സിതാരെ സമീന്‍ പര് ആണ്. ചിത്രം ഈ വര്‍ഷം തന്നെ തിയറ്ററുകളില്‍ എത്തും.
തെന്നിന്ത്യന്‍ സിനിമകളുടെ റീമേക്ക് പ്രവചനാതീതമാണ്. ചില ചിത്രങ്ങള്‍ വന്‍ വിജയം നേടിയിട്ടുണ്ടെങ്കിലും അടുത്തിടെ അക്ഷയ് കുമാര്‍ നായകനായെത്തിയ സര്‍ഫിറ വന്‍പരാജയമായിരുന്നു.
Discussion about this post