സിനിമാ അനുഭവങ്ങള്‍ പങ്കുവെച്ച് നടിയും നര്‍ത്തകിയുമായ വിമലാ രാമന്. മലയാള സിനിമയില്‍ അഭിനയിക്കുമ്പോഴാണ് തനിക്ക് ഏറ്റവും കുറഞ്ഞ പ്രതിഫലം ലഭിച്ചിട്ടുളളതെന്ന് നടി പറഞ്ഞു.
‘എല്ലാ അഭിനേതാക്കളും അവരുടെ കരിയറില്‍ ഒരു അനീതിയെങ്കിലും നേരിട്ടുിട്ടുണ്ടാവും.. സിനിമയില്‍ എല്ലാവരും മത്സരിക്കുന്നുണ്ട്. ഞാനൊരു കന്നട സിനിമയില്‍ അഭിനയിച്ചിരുന്നു. അത് ഹി?റ്റായിരുന്നു. ഞാന്‍ അഭിനയിച്ച കഥാപാത്രത്തിന് മികച്ച പ്രതികരണങ്ങളാണ് അന്ന് ലഭിച്ചത്.
ആ സിനിമ തെലുങ്കില്‍ റീമേക്ക് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ സിനിമയുടെ സംവിധായകന് എന്നെ വിളിച്ചു. ഞാന്‍ അഭിനയിച്ച കഥാപാത്രം മറ്റൊരു നടിയാണ് ചെയ്യുന്നതെന്ന് എന്നോട് പറഞ്ഞു. ആ സിനിമയിലെ മറ്റൊരു കഥാപാത്രം ചെയ്യാന്‍ സാധിക്കുമോയെന്ന് അദ്ദേഹം ചോദിച്ചു. ഞാനത് സമ്മതിച്ചില്ല. എന്തുകൊണ്ട് തെലുങ്കില്‍ എനിക്ക് ആ അവസരം ലഭിച്ചില്ലെന്ന സംശയമുണ്ടായി. ഞാന്‍ അത് സംവിധായകനോട് ചോദിച്ചു.
സിനിമയില്‍ അഭിനയിക്കുന്നതിന് നടന്മാര്ക്കും നടിമാര്‍ക്കും പ്രതിഫലം നല്കുന്നതില് വലിയ തരംതിരിവുണ്ട്. ഞാന്‍ സിനിമയില്‍ എത്തിയപ്പോള്‍ അങ്ങനെ ഒരുപാട് സംഭവങ്ങള്‍ കണ്ടിട്ടുണ്ട്. മലയാളം സിനിമകളില്‍ അഭിനയിച്ചപ്പോള്‍ എനിക്ക് ലഭിച്ച പ്രതിഫലം വളരെ കുറവായിരുന്നു. പക്ഷെ തെലുങ്കിലും തമിഴിലും അങ്ങനെയല്ല. അവ മലയാളവുമായി താരതമ്യം ചെയ്യുമ്പോള്‍ കുറച്ചുകൂടി വലിയ മേഖലയാണല്ലോ. സുരേഷ് ഗോപി സാര്‍ നായകനായി എത്തിയ ടൈം എന്ന സിനിമയില്‍ എനിക്ക് മികച്ച പ്രതിഫലം ലഭിച്ചിരുന്നു’- താരം കൂട്ടിച്ചേര്‍ത്തു.
Discussion about this post