മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് എസ് എന്‍ സ്വാമി. ഇപ്പോള്‍ അദ്ദേഹം സംവിധാന രംഗത്തേക്കും കടന്നിരിക്കുകയാണ്. ധ്യാനിനെ നായകനാക്കി സീക്രട്ട് എന്ന ചിത്രമാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഈ സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ തനിക്ക് സംസാരിക്കാന്‍ പോലും താത്പര്യമില്ലാത്ത മോഹന്‍ലാല്‍ സിനിമയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. മോഹന്‍ലാല്‍ എന്ന നടന്റെ കരിയറിലെ തന്നെ വഴിത്തിരിവായ സിനിമയാണ് ഇരുപതാം നൂറ്റാണ്ട്. ഇതിലെ സാഗര്‍ ഏലിയാസ് ജാക്കിക്ക് ഇന്നും ആരാധകരുണ്ട്. എന്നാല്‍ ഈ കഥാപാത്രത്തെ കേന്ദ്രീകരിച്ചുകൊണ്ട് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന സിനിമയെക്കുറിച്ചാണ് എസ് എന്‍ സ്വാമി പറയുന്നത്.
അമല്‍ നീരദ് സംവിധാനം ചെയ്ത ഈ സിനിമ പലരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് താന്‍ തിരക്കഥ എഴുതിയതെന്ന അദ്ദേഹം വ്യക്തമാക്കുന്നു. ജയിലില്‍ പോയ സാഗര്‍ ഏലിയാസ് ജാക്കി തിരിച്ചുവരുന്നതിനോട് തനിക്കൊട്ടും യോജിപ്പില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.
പലരെയും പിണക്കാതിരിക്കാനാണ് മനസ്സില്ലാ മനസ്സോടെ ആ സിനിമയ്ക്ക് വേണ്ടി എഴുതിയതെന്നും ആ സിനിമയെക്കുറിച്ച് ഓര്‍ക്കാന്‍ പോലും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post