സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തുവെന്ന ആരോപണമാണ് മലയാളം, തമിഴ്, കന്നഡ, തെലുങ്ക് നടന് ജോണ്‍ വിജയ്ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.. ജോണ്‍ വിജയ്ക്കെതിരെ ഏതാനും സ്ത്രീകള്‍ നല്കിയ പരാതികളുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗായിക ചിന്മയി പുറത്തുവിട്ടു.
ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് അഭിമുഖമെടുക്കാന്‍ ചെന്ന് കാത്തിരിക്കവേ തന്നോട് നടന് മോശമായി പെരുമാറിയെന്ന് ഒരു മാധ്യമപ്രവര്‍ത്തക സോഷ്യല്‍ മീഡിയയിലൂടെ തുറന്നുപറഞ്ഞതിന് പിന്നാലെയാണിപ്പോള്‍ ചിന്മയി സ്ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
ജോലി സ്ഥലത്തും പബ്ബുകളിലും റെസ്റ്റോറന്റുകളിലുംവെച്ച് ജോണ്‍ വിജയ് സ്ത്രീകളെ മോശമായ രീതിയില്‍ നോക്കുകയും അവരില്‍ അസ്വസ്ഥതയുണ്ടാക്കുകയും ചെയ്തു എന്നാണ് ചിന്മയി പുറത്തുവിട്ട സ്ക്രീന്‍ഷോട്ടുകളിലെ ഉള്ളടക്കം സൂചിപ്പിക്കുന്നത്.
അഭിമുഖത്തിന് ചെന്നപ്പോള്‍ എല്ലാവരുടേയും മുന്നില്‍വെച്ച് ഇടുപ്പില്‍ സ്പര്‍ശിച്ചുവെന്നും ആ ഷോയുടേത് ഒരു വനിതാ സംവിധായികയായിരുന്നെന്നും അവര്‍പോലും നടന്റെ ഈ പ്രവൃത്തി നോക്കിനിന്നുവെന്നും മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലുണ്ട്.
ഇതാദ്യമായല്ല ജോണ്‍ വിജയ് ഇത്തരം ആരോപണങ്ങള്‍ നേരിടുന്നത്. മീ ടൂ മൂവ്മെന്റ് കത്തിനില്‍ക്കുന്ന സമയത്ത് ഒരു വീഡിയോ ജോക്കി ഉള്‍പ്പെടെ നിരവധി സ്ത്രീകള്‍ നടനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ 2018-ല്‍ ജോണ്‍ വിജയ് മാപ്പപേക്ഷിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
Discussion about this post