തിരക്കഥാക്കൃത്ത് എസ് എന്‍ സ്വാമി ആദ്യമായി സംവിധാനം ചെയ്ത ചിത്രം സീക്രട്ടിന് നല്ല അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പരാജയ ചിത്രങ്ങള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന് നായകനായെത്തുന്ന ഈ സിനിമ താരത്തിന്റെ കരിയറിലും വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. ഇപ്പോഴിതാ ധ്യാനിനെക്കുറിച്ചുള്ള എസ് എന്‍ സ്വാമിയുടെ വാക്കുകള്‍ വൈറലാകുകയാണ്.
എന്തുകൊണ്ടാണ് ഈ ചിത്രത്തില്‍ ധ്യാനിനെ നായകനാക്കിയത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് എസ് എന്‍ സ്വാമിയുടെ മറുപടി. ആദ്യമായി നിങ്ങള്‍ സിനിമ കണ്ടോ എന്ന മറുചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. പിന്നാലെ ധ്യാന്‍ തന്റെ സിനിമയിലെ കഥാപാത്രത്തിന് ചേരുന്ന ആളായത് കൊണ്ടാണ് നായകനാക്കിയതെന്നും അദ്ദേഹം നല്ല ഒരു നടനാണെന്നും എസ് എന്‍ സ്വാമി പ്രതികരിച്ചു. ഒപ്പം തന്നെ ഇവിടെ ഏത് നടന്റെ പടമാണ് മോശമാവാത്തതെന്നും ചോദിച്ചു.
അപര്‍ണദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആര്‍ദ്രാ മോഹന്‍, രഞ്ജിത്ത്, രഞ്ജി പണിക്കര്‍, ജയകൃഷ്ണന്, സുരേഷ് കുമാര്‍, അഭിരാം രാധാകൃഷ്ണന്, മണിക്കുട്ടന് എന്നിവരാണ് സീക്രട്ടിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.എന്‍ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിര്‍വഹിക്കുന്ന സീക്രട്ടിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജേക്സ് ബിജോയാണ്. പി ആര് ഓ പ്രതീഷ് ശേഖര്‍.
Discussion about this post