24 വര്‍ഷങ്ങള്‍ക്ക് ശേഷം ആരാധകരുടെ ആകാംക്ഷകള്‍ക്ക് വിരാമമിട്ടു കൊണ്ട് ‘ദേവദൂതന്’ ബിഗ് സ്ക്രീനിലെത്തി. പുതിയ സാങ്കേതിക വിദ്യയുടെ സഹയത്തോടെ ഫോര്‍ കെ യില്‍ ഒരുക്കിയ ദേവദൂതന് ബിഗ് സ്ക്രീനില്‍ മാജിക് തീര്‍ക്കുന്നുവെന്നാണ് കണ്ടിറങ്ങിയ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. മിനി സ്ക്രീനില്‍ കണ്ടതുപോലെയല്ല, തിയേറ്ററില്‍ നിന്ന് ലഭിക്കുന്ന അനുഭവമെന്നും അത് കണ്ട് തന്നെ അറിയണമെന്നും സോഷ്യല്‍ മീഡിയയിലൂടെ കാണികള്‍ കുറിയ്ക്കുന്നു.
മലയാളത്തിലെ ഒരു റീ റിലീസിന് ലഭിക്കാവുന്ന മികച്ച വരവേല്‍പ്പ് തന്നെയാണ് ദേവദൂതന് ആദ്യ ദിവസം ലഭിച്ചിരിക്കുന്നത്. ഇതിനോടകം അടുത്ത ദിവസങ്ങളിലെ ഷോകളും അതിവേഗം ബുക്കാകുന്നുണ്ട് എന്നതും നിര്‍മ്മാതാക്കള്‍ക്കുള്ള ശുഭ സൂചനയാണ്. ഒരിക്കല്‍ തിയേറ്റര്‍ തഴഞ്ഞ ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷം വിസ്മയം സൃഷ്ടിക്കുന്നത് നിര്‍മ്മാതാക്കളായ കോക്കേഴ് ഫിലിംസിനും സന്തോഷം നല്‍കുന്നതാണ്.
സിബി മലയിലിന്റെ സംവിധാനത്തില്‍ ഊട്ടി പശ്ചാത്തലമാക്കി ഒരുങ്ങിയ സിനിമയിലെ ഗാനങ്ങളും ടീസര്‍-ട്രെയിലറും റീമാസ്റ്റേര്‍ഡ് വേര്‍ഷനില്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ മികച്ച അഭിപ്രായങ്ങള്‍ പുറത്തുവന്നിരുന്നു.
2000ത്തില്‍ റിലീസ് ചെയ്ത ഈ മിസ്റ്ററി ത്രില്ലറില്‍ ജയപ്രദ, വിനീത് കുമാര്‍, മുരളി, ജഗതി ശ്രീകുമാര്‍, ജഗദീഷ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സന്തോഷ് സി തുണ്ടില്‍ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍ ആണ്. കെ ജെ യേശുദാസ്, എം. ജയചന്ദ്രന്, എം ജി ശ്രീകുമാര്‍, കെ എസ്.ചിത്ര, സുജാത, എസ് ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകര്‍. ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം,മികച്ച സംഗീത സംവിധാനം എന്നിവ ഉള്‍പ്പടെ മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ ആണ് ഈ ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്.
Discussion about this post