ഗീതാ ഗോവിന്ദം, പുഷ്പ എന്നീ ചിത്രങ്ങളാണ് നടി രശ്മിക മന്ദാനയുടെ കരിയറില്‍ വഴിത്തിരിവായത്. ആരാധകരുടെ പ്രിയങ്കരിയായതിനൊപ്പം നാക്ഷണല്‍ ക്രഷ് എന്ന പട്ടവും രശ്മിക മന്ദാനയ്ക്ക് സ്വന്തമായിരുന്നു. ഇന്ന് തെന്നിന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ താരമൂല്യം ഏറെയുള്ള നടിയാണ് രശ്മിക.
ഇപ്പോഴിതാ കരുനാഗപ്പള്ളിയിയില്‍ ഷോപ്പിംഗ് മാള്‍ ഉദ്ഘാടനത്തിന് എത്തിയ രശ്മിക മന്ദാനയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ജനകൂട്ടം തന്നെയാണ് രശ്മികയെ കാണാനെത്തിയിരുന്നത്. കരുനാഗപ്പള്ളിയിലെ വെഡ്സ്ഇന്ത്യ ഷോപ്പിംഗ് മാളിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു നടി.
ഉദ്ഘാടന ചടങ്ങുകള്‍ക്കിടയില്‍ മലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്ന ശേഷമാണ് രശ്മിക മടങ്ങിയത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് രശ്മിക കേരളത്തിലെത്തുന്നത്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് താരം രാവിലെ ഒമ്പത് മണിയോടെ എത്തിയത്. സാജ് കണ്വെന്ഷന് സെന്ററിലെ ഹെലിപാഡില്‍ നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോവാനായിരുന്നു ആദ്യം തീരുമാനിച്ചത്.
അതേസമയം, നിരവധി ചിത്രങ്ങളാണ് രശ്മികയുടേതിയാ അണിയറയില്‍ ഒരുങ്ങുന്നത്. പുഷ്പ 2, ദി ഗേള്‍ ഫ്രണ്ട്, സിക്കന്ദര്‍, റെയിന്‍ ബോ എന്നിവയാണ് റിലീസിനൊരുങ്ങുന്ന രശ്മിക മന്ദാന ചിത്രങ്ങള്‍. അതില്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലും അര്ജുന് നായകനായി എത്തുന്ന പുഷ്പ 2 വാണ്.
എന്നാല്‍ പുഷ്പ 2 വിന്റെ റിലീസ് അടുത്തിടെ മാറ്റിവെച്ചിരുന്നു. ആഗസ്റ്റ് 15ന് ചിത്രം തിയേറ്ററികളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നുവെങ്കിലും ചിത്രത്തിന്റേ റിലീസ് ഡിസംബര്‍ 6ന് ആയിരിക്കുമെന്നാണ് ഏറ്റവും പുതുതായുള്ള വിവരം.
Discussion about this post