മെഡിക്കല്‍ കോളേജ് ക്യാംപസിന്റെ പശ്ചാത്തലത്തില്‍ ഭാവന നായികയാകുന്ന ഹൊറര്‍ ത്രില്ലര്‍ ‘ഹണ്ട്’ റിലീസിനെത്തുന്നു. ഷാജി കൈലാസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം അദ്ദേഹത്തിന്റെ മറ്റ് സിനിമ പാറ്റേണില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ചിത്രത്തില്‍ യുവാക്കളുടെ വലിയ നിര തന്നെ ഉണ്ട്. ഓഗസ്റ്റ് ഒമ്പതിനാണ് ഹണ്ട് റിലീസിനെത്തുന്നത്.
രാഹുല്‍ മാധവ്, ഡെയ്ന്‍ ഡേവിഡ്, അജ്മല്‍ അമീര്‍, അനുമോഹന്‍, ചന്തുനാഥ് എന്നിവരാണ് പ്രധാന താരങ്ങള്‍. ഇവരെല്ലാം മെഡിക്കല്‍ വിദ്യാര്‍ത്ഥികളായാണ് അഭിനയിക്കുന്നത്. ഡോ കീര്‍ത്തി എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. കീര്‍ത്തിക്ക് മുന്നിലെത്തുന്ന ഒരു കൊലപാതക കേസാണ് ഈ ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്.
ഹൊററും ആക്ഷനും ക്രൈമും ചേര്‍ന്ന സിനിമയാണ്. പാലക്കാട്, അഹല്യാ കോംപ്ലക്സിലായിരുന്നു ഈ ചിത്രത്തിന്റെ ഏറെയും ഭാഗങ്ങളും ചിത്രീകരിച്ചത്. അതിഥി രവി, രണ്‍ജി പണിക്കര്‍ എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. നന്ദു വിജയകുമാര്‍, ബിജു പപ്പന്, കോട്ടയം നസീര്‍, ജി. സുരേഷ് കുമാര്‍, കൊല്ലം തുളസി, സുധി പാലക്കാട്, കിജന്‍ രാഘവന്, ദിവ്യാ നായര്‍, സോനു എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
തിരക്കഥ ഒരുക്കുന്നത് നിഖില്‍ ആനന്ദാണ്. ഹണ്ടിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് സന്തോഷ് വര്‍മ്മയും ഹരിതാ രായണനുമാണ്. സംഗീത സംവിധാനം – കൈലാസ് മേനോന്, ഛായാഗ്രഹണം – ജാക്സന് ജോണ്സണ്, എഡിറ്റിംഗ്, ഏ ആര് – അഖില്‍, കലാസംവിധാനം – ബോബന്.
Discussion about this post