മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം റാമിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അതേസമയം, റാം വൈകിയേക്കുമെന്ന സൂചനകള്‍ പുതുതായി സംവിധായകന് ജീത്തു ജോസഫ് പുറത്തുവിട്ടതാണ് ചര്‍ച്ചയാകുകയാണ്.
എന്താണ് റാം വൈകുന്നത് എന്ന് ചോദ്യത്തോട് ഇപ്പോള്‍ ജീത്തു ജോസഫ് പ്രതികരിച്ചിരിക്കുകയാണ്. ഇനി എന്നോടല്ല റാമിന്റെ ചോദ്യം ചോദിക്കേണ്ടത് എന്ന് ജീത്തു ജോസഫ് വ്യക്തമാക്കി. ഞാനും മോഹന്‍ലാലും നിര്‍മാതാവിന്റെ തീരുമാനത്തിനാണ് തുടങ്ങാന്‍ കാത്തിരിക്കുന്നതെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.
ഗാനരചന വിനായക് ശശികുമാറാണ്. മോഹന്‍ലാലിന്റെ റാമിന്റെ തീം സോംഗ് താന്‍ ഇംഗ്ലീഷിലാണ് എഴുതിയതെന്ന് ഒരു അഭിമുഖത്തില്‍ ് വിനായക് ശശികുമാര്‍ വെളിപ്പെടുത്തിയിരുന്നു. എഴുതിയത് ജീത്തു സാറിനു മുന്നില്‍ താന്‍ അവതരിപ്പിച്ചത് ഇഷ്ടപ്പെട്ടു. ഒരു മാസ് സോംഗെന്ന് വേണമെങ്കില്‍ പറയാം അത്. ഇന്ത്യന്‍ ടൈപ്പ് ഓഫ് സോംഗല്ല. ഒരു ജെയിംസ് ബോണ്ട് സിനിമയില്‍ വരുന്ന വിധമുള്ള പാട്ടായി അതിനെ കാണാമെന്നും വിനായക് ശശികുമാര്‍ പറഞ്ഞിരുന്നു. മോഹന്‍ലാല്‍ നായകനായെത്തുന്ന റാം സിനിമയുടെ ഒടിടി റൈറ്റ്സ് വിറ്റുപോയി എന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
ഇന്ദ്രജിത്ത്, അനൂപ് മേനോന് എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ സംയുക്ത മേനോന്, സുമന് എന്നിവരും കഥാപാത്രങ്ങളായി മോഹന്‍ലാലിന്റെ റാമിലുണ്ട്. ഒരു റോ ഏജന്റ് കഥാപാത്രമായി ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുമ്പോള്‍ വമ്പന്‍ വിജയ ചിത്രമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ആദില്‍ ഹുസൈനും ഒരു പ്രധാന കഥാപാത്രമാകുമ്പോള്‍ മോഹന്‍ലാലിന്റെ റാമിന്റെ ഛായാഗ്രാഹണം സതീഷ് കുറുപ്പ് നിര്‍വഹിക്കുന്നു. സംഗീതം വിഷ്ണു ശ്യാമാണ് നിര്‍വഹിക്കുന്നത്.
Discussion about this post