മോഹൻലാല്‍ ചിത്രമാണ് ബറോസ്. മോഹൻലാല്‍ നായകനുമാകുന്ന ബറോസിന്റെ അനിമേറ്റഡ് സീരീസും പുറത്തിറക്കിയിരുന്നു. കുട്ടികളെ ആകര്‍ഷിക്കുന്നതായിരുന്നു ആനിമേറ്റഡ് സീരീസ്. ഇപ്പോൾ മോഹൻലാലിന്റെ ബറോസ് ആനിമേഷൻ സീരീസിന്റെ ഭാഗം രണ്ടാണ് പുതുതായി പുറത്തുവിട്ടിരിക്കുന്നത്.
സംവിധാനം സുനില്‍ നമ്പുവുമാണ്. ടി കെ രാജീവ് കുമാറിന്റേതാണ് സീരീസിന്റെ ആശയം. ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയിലാണ് എത്തുക.
നിര്‍മാണം ആന്റണി പെരുമ്പാവൂരാണ്. മോഹൻലാല്‍ നായകനാകുന്ന ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരമുമാണ് സംഗീതം പകരുന്നത് എന്ന ഒരു പ്രത്യേകതയുമുണ്ട്.
മോഹൻലാലിന്റേതായി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം എല്‍ 360ഉം ചിത്രീകരണം പുരോഗമിക്കുകയാണ്.
മോഹൻലാലിനെ നായകനാക്കി രജപുത്ര നിര്‍മിക്കുന്ന ചിത്രമാണ് എല്‍ 360. എല്‍ 360ല്‍ മോഹൻലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനാണ്.
https://youtu.be/8ZY5-qYHt8s
Discussion about this post