മമ്മൂട്ടി സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പം ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തവര്‍ഷത്തേക്ക് നീട്ടിവച്ചു. താരങ്ങളുടെ ഒരുമിച്ചുള്ള ഡേറ്റുകള്‍ കിട്ടാത്തതാണ് കാരണം. അടുത്തവര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. ഫഹദ് ഫാസില്‍ നിര്‍മിക്കാനിരുന്ന ചിത്രം മഹേഷ് നാരായണനാണ് സംവിധാനം ചെയ്യേണ്ടിയിരുന്നത്.
2022ല്‍ റിലീസ് ചെയ്ത ‘അറിയിപ്പിനു’ ശേഷം മഹേഷ് നാരായണന് സംവിധാനം ചെയ്യാനിരുന്ന ചിത്രം കൂടിയാണിത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമകളൊന്നു കൂടിയാകും ഈ പ്രോജക്ട്.
ന്യൂഡല്‍ഹി, നായര്‍സാബ്, ഒരു സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി മലയാളത്തിലെ നിരവധി ക്ലാസിക്കല്‍ സിനിമകളില്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഷാജി കൈലാസ്-രഞ്ജി പണിക്കര്‍ കൂട്ടുകെട്ടിന്റെ ദി കിംഗ് ആന്‍ഡ് ദി കമ്മീഷണര്‍ എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.
Discussion about this post