ബോളിവുഡ് താരദമ്പതികളായ അഭിഷേകും ഐശ്വര്യ റായും വേര്‍പിരിയുന്നുവെന്ന വാര്‍ത്ത വൈറലായിരുന്നു. അനന്ത് അംബാനിയുടെയും രാധികാ മെര്‍ച്ചന്റിന്റെയും വിവാഹത്തിന് താരങ്ങള്‍ ഒരുമിച്ച് എത്താത്തതായിരുന്നു അഭ്യൂഹങ്ങള്‍ക്ക് കാരണമായത്.ഈ സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്നറിയാനുളള ആകാംഷയിലാണ് ഇരുവരുടെയും ആരാധകര്‍.
ഇപ്പോഴിതാ ഈ സാഹചര്യത്തില്‍ ഐശ്വര്യാ റായി മുന്‍പ് ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖമാണ് ചര്‍ച്ചയാകുന്നത്. അഭിഷേകും താനുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ടോയെന്ന് അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഐശ്വര്യാ റായി.
ആദ്യം ചോദ്യത്തിന് ഉത്തരം നല്‍കാന്‍ താരം വിസമ്മതിച്ചെങ്കിലും തുടര്‍ന്ന് വിശദീകരിക്കുകയായിരുന്നു. എന്റെയും അഭിഷേകിന്റെയും ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ സ്വകാര്യമാണ്. അതുകൊണ്ട് തന്നെ അത് ആരും അറിയേണ്ട ആവശ്യമില്ലെന്നാണ് ആദ്യം താരം ചെറിയ ചിരിയോടെ പറഞ്ഞത്. ‘ഓരോ വിഷയത്തിനും ഞങ്ങള്‍ക്ക് വ്യക്തവും ശക്തവുമായ അഭിപ്രായങ്ങളുണ്ട്. അതിനാല്‍ത്തന്നെ പല പ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്.
അതുകൊണ്ട് ചര്‍ച്ചകളും തര്‍ക്കങ്ങളും തമ്മിലുളള വ്യത്യാസം എന്താണെന്ന് ഞങ്ങള്‍ ഇപ്പോഴും പഠിച്ചുക്കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ ജീനുകളും ശക്തമാണ്. കൃത്യമായ വ്യക്തിത്വം ഉളള രണ്ടുപേരാണ് ഞാനും അഭിഷേകും. അതുകൊണ്ട് തന്നെ പല കാര്യങ്ങളിലും തര്‍ക്കങ്ങള്‍ ഉണ്ടാകാം’- താരം വ്യക്തമാക്കി.
Discussion about this post