24 വര്‍ഷം നീണ്ട സിനിമ ജീവിതത്തില്‍് തന്റെ അമ്പതാമത് സിനിമ രായന്റെ റിലീസിന് തയാറെടുക്കുകയാണ് ധനുഷ്. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിച്ച ധനുഷ് താന്‍ പിന്നിട്ട വഴികളെ കുറിച്ച് വികാരഭരിതനായി സംസാരിച്ചിരുന്നു.
മെലിഞ്ഞ്, കാണാന്‍ ഒരു ഭംഗിയും കഴിവും ഇല്ലാതിരുന്ന തന്നിലെ എന്തോ ആകര്‍ഷകത്വത്തെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു. പ്രേക്ഷകര്‍ക്ക് വേണ്ടി എന്തെങ്കിലും നല്‍കാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ‘രായന്‍’ സിനിമ സ്വയം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചുവെന്നും താരം പറഞ്ഞു.
ഇത്രയും സിനിമകള്‍ ചെയ്യുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നതല്ല. ആദ്യത്തെ സിനിമ അഭിനയിച്ച് എങ്ങോട്ടെങ്കിലും ഓടിപോകാമെന്ന് കരുതിയാണ് വന്നത്. 2000-ലാണ് ഞാന്‍ ആദ്യമായി അഭിനയിക്കുന്നത്. ആ സിനിമ 2002-ല്‍ റിലീസ് ആയി. 24 വര്‍ഷങ്ങള്‍, എത്രയോ കളിയാക്കലുകള്‍ കുത്തു വാക്കുകള്‍, ദ്രോഹങ്ങള്‍, എല്ലാത്തിനെയും മറികടന്ന് ഇവിടെ ഞാന്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അതിന് കാരണം നിങ്ങളില്‍ നിന്നുയരുന്ന ശബ്ദമാണ്.
ഇംഗ്ലീഷ് സംസാരിക്കാന്‍ പോലും അറിയാതിരുന്ന എന്നെ ഹോളിവുഡ് സിനിമയില്‍ അഭിനയിപ്പിച്ചു, രായന്‍ എന്റെ 50-മത് സിനിമയാണ് എന്ന് മനസിലായപ്പോള്‍ നിങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതുകൊണ്ട് എന്റെ അമ്പതാം സിനിമ ഞാന്‍ തന്നെ സംവിധാനം ചെയ്യണമെന്ന് കരുതി.
ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമായ ഒരു ഒരു ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ഫ്‌ലിക്ക് ചിത്രമാണ് രായന്‍. സണ്‍ പിക്‌ച്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക. എസ് ജെ സൂര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രം ജൂലൈ 26നാണ് റിലീസ് ചെയ്യുക.
Discussion about this post