ഹിന്ദി ബിഗ് ബോസ് ഒടിടിക്കെതിരെ വലിയവിമര്‍ശനമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. പായല്‍ മാലിക്കിനെയും കൃതിക മാലിക്കിനെയും വിവാഹം കഴിച്ചുവെന്ന് തുറന്ന സമ്മതിച്ചതിലൂടെ റിയാലിറ്റി ഷോയിലെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മത്സരാര്‍ത്ഥിയാണ് അര്മാന് മാലിക് ഇതിനിടെയാണ് ബിഗ് ബോസ് ഇയാളുടെ കിടപ്പറ രംഗങ്ങള്‍ ഷൂട്ട് ചെയ്ത് പുറത്തിവിട്ടെന്ന ആരോപണം ശക്തമാക്കുന്നത്.
അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി ബിഗ് ബോസ് അധികൃതരും രംഗത്ത് വന്നിട്ടുണ്ട്. വീഡിയോ വ്യാജമാണെന്ന് വാദിക്കുന്ന ഷോ അധികൃതര്‍ ഇത്തരം പ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അറിയിക്കുന്നു. ‘ഞങ്ങളുടെ പ്ലാറ്റ്ഫോമില്‍ സ്ട്രീം ചെയ്യുന്ന ഏതൊരു ഉള്ളടക്കത്തിന്റെയും ഗുണനിലവാരവും യോഗ്യതയും ഉറപ്പാക്കാന്‍ ജിയോസിനിമ കര്‍ശനമായ പ്രോഗ്രാമിംഗ് മാനദണ്ഡങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കുന്നു. ജിയോസിനിമയില്‍ സ്ട്രീം ചെയ്യുന്ന ‘ബിഗ് ബോസ് ഒടിടിയില്‍ യില്‍ അത്തരം ഉള്ളടക്കങ്ങളൊന്നുമില്ല. ജിയോ സിനിമ അധികൃതര്‍ വ്യക്തമാക്കി.
കിടപ്പറ രംഗങ്ങള്‍ സംപ്രേക്ഷണം ചെയ്തതോടെയാണ് ഷോയ്ക്കും അതിന്റെ നിര്‍മാതാക്കള്‍ക്കുമെതിരെ പരാതിയുമായി ശിവസേന ഏക്നാഥ് ഷിന്‍ഡെ വിഭാഗം നേതാവും മുതിര്‍ന്ന എം എ ല്‍എയുമായ മനീഷ കയാണ്ഡെ രംഗത്ത് വരികയും ചെയ്തിരുന്നു. വിഷയത്തില്‍ ബിഗ് ബോസ് അധികൃതര്‍ക്കെതിരെ ഇവര്‍ തിങ്കാളാഴ്ച പൊലീസില്‍ പരാതിയും നല്കി.
റിയാലിറ്റി ടിവി ഷോ എന്ന പേരില്‍ ബിഗ് ബോസില്‍ കാണിക്കുന്നത് അശ്ലീലമാണെന്നും അതിനാല്‍ തന്നെ ഷോയുടെ സംപ്രേക്ഷണ നിര്ത്തിവെയ്ക്കണമെന്നുമാണ് എം എല്‍ എയുടെ പരാതി. റിയാലിറ്റി ഷോയെന്ന പേരില്‍ അശ്ലീലതയുടെ എല്ലാ പരിധികളും ലംഘിക്കപ്പെട്ടതായും കമ്മീഷണര്‍ വിവേക് ഫല്സാല്ക്കറിന് നല്കിയ പരാതിയില്‍ മനീഷ കയാണ്ഡെ വ്യക്തമാക്കുന്നു.
Discussion about this post