ഒന്നിന് പിറകേ ഒന്നെന്ന കണക്കിലാണ് അക്ഷയ് കുമാർ ചിത്രങ്ങൾ തീയേറ്ററിൽ പരാജയം ഏറ്റു വാങ്ങിയത്. കൊവിഡ് കാലം മുതൽ അക്ഷയ് ചിത്രങ്ങൾക്ക് ദുർവിധിയാണ്. ഇപ്പോഴിതാ
തന്റെ സമീപകാല ബോക്സോഫീസ് പരാജയങ്ങളില്‍ നിന്ന് താൻ പഠിച്ച പാഠങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് അക്ഷയ്.
ഫോർബ്സ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് നടൻ മനസ്സു തുറന്നത്.
“ഓരോ സിനിമയുടെ പിന്നിലും രക്തവും വിയർപ്പും പാഷനും എല്ലാമുണ്ട്. അങ്ങനെ എടുക്കുന്ന സിനിമ പരാജയപ്പെടുന്നത് കാണുന്നത് ഹൃദയഭേദകമാണ്. പക്ഷെ ഇതിനെയെല്ലാം ശുഭാപ്തി വിശ്വാസത്തോടെ എടുക്കണം.
ഓരോ പരാജയവും നിങ്ങളെ വിജയത്തിന്റെ മൂല്യം പഠിപ്പിക്കുകയും അത് നേടാനുള്ള ആഗ്രഹം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. , എന്റെ കരിയറിൽ നേരത്തെ തന്നെ ഇത് കൈകാര്യം ചെയ്യാൻ ഞാൻ പഠിച്ചു.
തീർച്ചയായും പരാജയം നിങ്ങളെ വേദനിപ്പിക്കുകയും ബാധിക്കുകയും ചെയ്യും. പക്ഷേ അത് സിനിമയുടെ വിധിയെ മാറ്റില്ല. കൂടുതൽ കഠിനാധ്വാനം ചെയ്യുക, തിരുത്തലുകൾ നടത്തുക, നമ്മുടെ ശ്രദ്ധയും ഊര്‍ജ്ജവും വേണ്ട സ്ഥലത്ത് കേന്ദ്രീകരിക്കണം” -അക്ഷയ് പറഞ്ഞു.
Discussion about this post