മോഹന്‍ലാല്‍ ചിത്രം ് എല്‍ 360 അണിയറയിലൊരുങ്ങുകയാണ്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശോഭന ആണ് നായിക വേഷത്തില്‍ എത്തുന്നത്. നിലവില്‍ ഷൂട്ടിന് ഒരു ബ്രേക് നല്‍കിയിരിക്കുന്ന സിനിമയുമായി ബന്ധപ്പെട്ടൊരു പോസ്റ്റ് ആണ് വൈറല്‍ ആയിരിക്കുന്നത്. തരുണ്‍ മൂര്‍ത്തിയുടേത് തന്നെയാണ് പോസ്റ്റ്.
നടന് സൂര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു കൊണ്ടുള്ളതാണ് പോസ്റ്റ്. ‘പിറന്നാള്‍ ആശംസകള്‍ സൂര്യ സര്.
സ്കൂളിലും കോളേജിലും നിങ്ങള്‍ക്ക് വേണ്ടി വഴക്ക് ഉണ്ടാക്കുമ്പോള്‍ ഒരിക്കല്‍ പോലും വിചാരിച്ചില്ല ഇങ്ങനെ ഒരു കൂടി കാഴ്ച’, എന്നായിരുന്നു തരുണ്‍ സൂര്യയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച് കുറിച്ചത്. ഇതിനൊപ്പം കുറിച്ച വരികളാണ് വൈറല്‍ ആയിരിക്കുന്നത്.
‘ഇദ്ദേഹം L360 യില്‍ പാര്‍ട്ട് അല്ല..! വെറുതെ അടിച്ചു ഇറക്കി വെറുതെ ടെന്‍ഷന്‍ തരരുത്’, എന്നായിരുന്നു ആ വാക്കുകള്‍.
15 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിച്ചെത്തുന്നുവെന്ന പ്രത്യേകതയുണ്ട് എല്‍ 360 ന്. രജപുത്ര വിഷ്വല്‍ മീഡിയ ആണ് നിര്‍മ്മാണം. കെ ആര് സുനിലിന്റേതാണ് ചിത്രത്തിന്റെ കഥ. തിരക്കഥയൊരുക്കിയിരിക്കുന്നത് തരുണ്‍ മൂര്‍ത്തി തന്നയാണ്. കങ്കുവ ആണ് സൂര്യയുടേതായി റിലീസിന് ഒരുങ്ങുന്നത്.
Discussion about this post