സിനിമാ ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന പ്രയാസകരമായ ഘട്ടങ്ങളെക്കുറിച്ച് നടന് ആസിഫ് അലി. ആത്മാഭിമാനത്തേക്കള്‍ തനിക്ക് ആത്മവിശ്വാസമാണ് കൂടുതലെന്നും സിനിമകള്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കിലും എന്റെ പരിശ്രമങ്ങളെ കുറിച്ച് ആളുകള്‍ സംസാരിക്കുന്നത് ശ്രദ്ധിക്കാറുണ്ടെന്നും നടന് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
. കാസര്‍ഗോള്‍ഡ് എന്ന സിനിമ ഇറങ്ങിയ സമയത്ത് എന്നെ വളരെ മോശം രീതിയില്‍ വിമര്‍ശിച്ചുകൊണ്ടൊരു റിവ്യൂ വന്നിരുന്നു. എങ്ങനെയാണ് ആസിഫ് ഇത്രയും കാലം സിനിമയില്‍ പിടിച്ച് നിന്നതെന്നായിരുന്നു ആ റിവ്യൂവര്‍ പറഞ്ഞത്. അതുകേട്ടപ്പോള്‍ ഞാന്‍ തകര്‍ന്ന് പോയി. പക്ഷെ ആ സമയത്തും മനസില്‍ തോന്നിയത് ഒന്നില്‍ നിന്നും തുടങ്ങാം മനോരമ ന്യൂസ് ‘നേരെ ചൊവ്വെ’ പരിപാടിയിലാണ് ആസിഫിന്റെ പ്രതികരിണം.
അപൂര്‍വ്വരാഗം, കഥ തുടരുന്നു തുടങ്ങിയ സിനിമകളുടെ സമയത്തെ രസകരമായ ചില അനുഭവങ്ങളും ഒരു തുടക്കക്കാരന് എന്ന നിലയില്‍ താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളും ആസിഫ് പങ്കുവെച്ചു.
കഥ തുടരുന്ന സിനിമ ചെയ്യുന്ന സമയത്ത് 27 ദിവസം കഴിഞ്ഞാണ് ഞാന്‍ ഷൂട്ടിങ് സെറ്റില്‍ എത്തുന്നത്. ആകെ എനിക്ക് അറിയുന്നത് സത്യന് അന്തിക്കാടിനെ മാത്രമാണ്. എന്റെ ഫസ്റ്റ് സീന്‍ മംമ്തയുമായി ഇരുന്ന് സംസാരിക്കുന്നതാണ്. മംമ്തയെ കണ്ടപ്പോള്‍ ഞാന്‍ പേടിച്ചു,ഡയലോഗ് പറയാന്‍ പറ്റുന്നില്ല. പേടിച്ചിട്ട് എനിക്ക് കെട്ടിപിടിക്കാന്‍ പറ്റുന്നില്ല.
അപൂര്‍വ്വരാഗത്തിന്റെ പാട്ടിന്റെ ഷൂട്ടിങ് ക്രൈസ്റ്റ് കോളേജിലാണ് നടന്നത്. സ്വാഭാവികമായും ഒരാള്‍ അവിടേക്ക് വരുമ്പോള്‍ അയാളെ എങ്ങനെ തോല്‍പ്പിക്കാം എന്നായിരിക്കും അവിടെ ഉള്ളവരുടെ ചിന്ത. പാട്ടിന്റെ കൊറിയോഗ്രാഫി ചെയ്തത് ശാന്തി മാസ്റ്ററാണ്. പാട്ട് രംഗത്തില്‍ എന്റെ ഫസ്റ്റ് സ്റ്റെപ്പ് ഒകെ ആകുന്നത് നാല് മണിക്കൂറിന് ശേഷമാണ്. ആ സമയം കൊണ്ട് ആളുകള്‍ ചിരിക്കുന്നു, കമന്റ് അടിക്കുന്നു, ആത്മഹത്യയെ വരെ പറ്റി ഞാന്‍ ചിന്തിച്ചിട്ടുണ്ട് അപ്പോള്‍. മറക്കാന്‍ പറ്റാത്തൊരു അനുഭവമായിരുന്നു. അദ്ദേഹം വ്യക്തമാക്കി.
Discussion about this post