മകന് ഗോകുല്‍ സുരേഷിന് വേണ്ടി ചാന്‍സ് ചോദിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി. മലയാള സിനിമയില്‍ നെപ്പോട്ടിസം ഉണ്ടെന്ന വാദത്തെ തള്ളിയാണ് സുരേഷ് ഗോപി സംസാരിച്ചത്. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്.
ഈ സൂപ്പര്‍സ്റ്റാറുകളുടെ മക്കള്‍ ആരെങ്കിലും ആരുടെയെങ്കിലും ചാന്‍സ് തട്ടിത്തെറിപ്പിച്ച് കയറിയിട്ടുണ്ടോ? ഇല്ലല്ലോ. എന്റെ മകനുവേണ്ടി ഏതെങ്കിലും നിര്‍മ്മാതാക്കളെ താന്‍ വിളിച്ചിട്ടുണ്ടെന്ന് ഒന്നു തെളിയിക്കൂ എന്നും അങ്ങനെ തെളിയിച്ചാല്‍ താന്‍ എല്ലാം അവസാനിപ്പിച്ച് വീട്ടില്‍ പോകാം, അവിടെയല്ലേ നെപ്പോട്ടിസം വര്‍ക്ക് ആവുന്നതെന്നും നടന് പറഞ്ഞു.
മലയാള സിനിമയില്‍ മൂന്നാമതൊരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാവാതിരിക്കാന്‍ നീക്കം നടന്നിരുന്നോ എന്നായിരുന്നു അടുത്ത ചോദ്യം. താന്‍ സൂപ്പര്‍ സ്റ്റാര്‍ അല്ല എന്നാണ് ഈ ചോദ്യത്തിന് സുരേഷ് ഗോപി നല്കിയ മറുപടി. മാത്രമല്ല അങ്ങനെയൊരു നീക്കം നടന്നിരുന്നതായി തനിക്കറിയില്ലെന്നും താന്‍ അതിന്റെ ഭാഗമല്ലെന്നും വ്യക്തമാക്കി.
”ഞാന്‍ സൂപ്പര്‍സ്റ്റാര്‍ ആണോ. എനിക്കറിയില്ല. ഞാന്‍ ഒരു നടനാണ്. അഭിനയത്തിലൂടെ ഉപജീവനം നടത്തുന്ന ഒരു തൊഴിലാളി. അത്രയേയുള്ളൂ”- എന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
Discussion about this post