വലിയ ഹൈപ്പോടെയാണ് ഇന്ത്യൻ ടു തീയറ്ററില്‍ എത്തിയതെങ്കിലും നല്ല പ്രതികരണമല്ല സിനിമയ്ക്ക് ലഭിച്ചത്. തമിഴ്നാട്ടില്‍ അടക്കം ചിത്രം വലിയ വിമർശനങ്ങൾ നേരിട്ടു. ഇപ്പോഴിതാ. ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച അപ്ഡേറ്റാണ് ഇപ്പോള്‍ വരുന്നത്.
തിയറ്റർ റണ്ണിന് ശേഷം ഷങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ 2 നെറ്റ്ഫ്ലിക്സിൽ എത്തും. നേരത്തെ തന്നെ റെക്കോഡ് തുകയ്ക്കാണ് ചിത്രം നെറ്റ്ഫ്ലിക്സ് വാങ്ങിയത് എന്ന വിവരം പുറത്തുവന്നിരുന്നു. തമിഴ്, തെലുങ്ക് (ഇന്ത്യൻ 2, ഭാരതീയുഡു 2), ഹിന്ദി (ഹിന്ദുസ്ഥാനി 2 ) എന്നിവ നെറ്റ്ഫ്ലിക്സില്‍ എത്തും.
ചിത്രം ആഗസ്റ്റ് ആദ്യത്തോടെ സ്ട്രീം ചെയ്തേക്കും എന്നാണ് വിവരം. ചില തമിഴ് മാധ്യമങ്ങള്‍ ആഗസ്റ്റ് 15എന്ന ഡേറ്റും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അതേ സമയം ഇന്ത്യന്‍ 2 പുറത്തിറങ്ങി ആറ് മാസത്തിന് ശേഷം ഇന്ത്യന്‍ 3 തിയറ്ററുകളിലെത്തുമെന്ന് കമല്‍ ഹാസന് പ്രഖ്യാപിച്ചിരുന്നു. ഈ ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ത്യന്‍ 2വിന് അവസാനം കാണിച്ചിരുന്നു. ലൈക്ക പ്രൊഡക്ഷനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Discussion about this post