സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്ക് സര്‍ഫിറ വളരെ പ്രതീക്ഷയോടെയാണ് തീയേറ്ററുകളിലെത്തിയത്. അക്ഷയ് കുമാര്‍ നായകനായെത്തിയ ഈ സിനിമ തീയേറ്ററുകളില്‍ ദയനീയമായാണ് പരാജയപ്പെട്ടത്.. തമിഴ് ചിത്രത്തിന്റെ സംവിധായിക സുധ കൊങ്കര തന്നെയാണ് ഇതും സംവിധാനം ചെയ്തിരിക്കുന്നത്. അതേ സമയം സര്‍ഫിറയുടെ പരാജയത്തിന് പിന്നാലെ ബോളിവുഡ് പ്രൊഡ്യൂസര്‍ മഹാവീര്‍ ജെയിന് വളരെ ദു:ഖത്തോടെ പ്രതികരിച്ചിരിക്കുകയാണ്. അക്ഷയ് കുമാര്‍ അഭിനയിച്ച് രാം സേതു തുടങ്ങിയ ചിത്രങ്ങളുടെ സഹ നിര്‍മ്മാതാവാണ് മഹാവീര്‍ ജയിന്
‘നമ്മുടെ ഹൃദയത്തെയും ആത്മാവിനെയും സ്പര്‍ശിക്കുന്ന ഒരു അസാധാരണ ചിത്രമാണ് സര്‍ഫിറ. കഥാപാത്രത്തിന്റെ ദൃഢത എന്നെ ആഴത്തില്‍ പ്രചോധിപ്പിപ്പിക്കുന്നതാണ്. നല്ല ഉള്ളടക്കത്തിന് എല്ലായ്പ്പോഴും നല്ല സ്വീകാര്യത ലഭിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്നാല്‍ സര്‍ഫിറ പോലുള്ള സിനിമകള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തത് ഹൃദയഭേദകമാണ്. എനിക്ക് അറിയാവുന്ന സിനിമ കണ്ടവരെല്ലാം രചന, സംവിധാനം, അഭിനയം തുടങ്ങി ചിത്രത്തിന്റെ എല്ലാ മേഖലകളും നന്നായി എന്ന് പറഞ്ഞു
അക്ഷയ് കുമാറിന്റെ ഏറ്റവും മികച്ച പ്രകടനമാണ് സര്‍ഫിറയിലെ എന്നാണ് എന്റെ വിശ്വാസം. അദ്ദേഹം ഹൃദയവും ആത്മാവും നല്‍കിയാണ് പ്രവര്‍ത്തിച്ചത്. ഈ ചിത്രം പ്രേക്ഷകരുടെ കൂടുതല്‍ സ്നേഹം അര്‍ഹിക്കുന്നുണ്ട്’ മഹാവീര്‍ ജയിന് പറഞ്ഞു.
Discussion about this post