ഇന്ത്യൻ സിനിമയിലെ പ്രതിഭകളുടെ പട്ടികയിൽ ഇടം നേടിയ എസ് എസ് രാജമൗലി എന്ന സംവിധായകന്റെ സിനിമ ജീവിതം ഡോക്യുമെന്ററിയാവുകയാണ്. നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങാനിരിക്കുന്ന ‘മോഡേൺ മാസ്റ്റേഴ്സ്: എസ് എസ് രാജമൗലി’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ ട്രെയ്ലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ
രണ്ട് മിനിറ്റ് ദൈർഘ്യമുളള ട്രെയ്ലറിൽ ജൂനിയർ എൻടിആർ, പ്രഭാസ്, രാം ചരൺ, കരൺ ജോഹർ, എം എം കീരവാണി എന്നിവർ രാജമൗലിയുമായുള്ള തങ്ങളുടെ അനുഭവങ്ങൾ പറയുന്നതിന്റെ ഭാഗങ്ങളും ഉണ്ട്.
ജെയിംസ് കാമറൂൺ, ജോ റൂസോ തുടങ്ങി നിരവധി പ്രമുഖ സംവിധായകരുടെയും സിനിമ പ്രവർത്തകരുടെയും അഭിമുഖങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അനുപമ ചോപ്രയാണ് ഡോക്യുമെന്ററി അവതരിപ്പിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ കലാകരന്മാർക്ക് ആദരം അർപ്പിച്ചുകൊണ്ട് ഒരുക്കുന്ന നെറ്റ്ഫ്ലിക്സ് മോഡേൺ മാസ്റ്റേഴ്സ് സീരീസിൻ്റെ ഭാഗമായാണ് എസ് എസ് രാജമൗലിയുടെ ജീവിതവും ഉൾപ്പെടുത്തിയിരിക്കുന്നത്. ദി ഗ്രേറ്റസ്റ്റ് റിവലി – ഇന്ത്യ Vs പാകിസ്ഥാൻ, യോ യോ ഹണി സിംഗ്: 2024 എന്നിവയാണ് ഈ ലിസ്റ്റിലെ മറ്റ് ഡോക്യുമെൻ്ററികൾ.
Discussion about this post