നടി പ്രിയങ്ക ചോപ്ര അടുത്ത കാലത്താണ് തന്റെ അനുഭവക്കുറിപ്പുകള്‍ അണ്‍ഫിനിഷ്ഡ് എന്ന പേരിലൊരു പുസ്തകമായി പ്രസിദ്ധീകരിച്ചത്.
ഒരിക്കല്‍ ഒരു കുരങ്ങില്‍ നിന്നും കരണത്ത് അടി കിട്ടിയ അനുഭവവും പറയുന്നുണ്ട് പുസ്തകത്തില്‍ പ്രിയങ്ക പറയുന്നുണ്ട്. അമേരിക്കയിലേക്ക് വിദ്യാഭ്യാസത്തിനായി പോകുന്നതിന് മുമ്പ് പ്രിയങ്ക ഇന്ത്യയില്‍ തന്നെയായിരുന്നു പഠിച്ചിരുന്നത്.
ഈ സമയത്തായിരുന്നു സ൦ഭവ൦ നടന്നത്.
സ്കൂളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് കുരങ്ങനെ കാണുന്നത്. പൊതുവെ ചെറിയ മരത്തിലായിരുന്നു കുരങ്ങുകളെ കണ്ടിരുന്നത്. പേരക്കയോടായിരുന്നു അവര്‍ക്ക് ഇഷ്ടം. എന്നാൽ അന്ന് കണ്ടത് കുറേക്കൂടെ ഉയരമുള്ളൊരു മരത്തിന്റെ കൊമ്പിലായിരുന്നു. കുരങ്ങന് ഒരു പഴത്തിന്റെ തൊലി പൊളിക്കാന്‍ ശ്രമിക്കുകയായിരുന്നു
എത്ര ശ്രമിച്ചിട്ടും അതിന് സാധിക്കുന്നുണ്ടായിരുന്നില്ല. അതുകണ്ടപ്പോള്‍ തനിക്ക് ചിരി വന്നു. കുരങ്ങനെ ചൂണ്ടിക്കാണിച്ചു കൊണ്ട് പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. പെട്ടെന്ന് ആ കുരങ്ങന് മരത്തില്‍ നിന്നും താഴേക്ക് ഇറങ്ങി. തന്റെ നേരെ വന്നു. മുഖത്ത് നോക്കിയ ശേഷം കരണത്ത് അടിച്ചു. അടിച്ച ശേഷം പതിയെ തിരികെ കയറിപ്പോവുകയും ചെയ്തു.
നടന്നത് എന്താണെന്ന് മനസിലാകാതെ താന്‍ നില്ക്കുമ്പോള് തന്റെ കൂട്ടുകാര്‍ ചുറ്റും നിന്ന് പൊട്ടിച്ചിരിക്കുകയായിരുന്നു എന്നാണ് പ്രിയങ്ക പറയുന്നത്. നാണക്കേയും വേദനയുമെല്ലാം ഒരുമിച്ച് അനുഭവപ്പെട്ടു. പക്ഷേ ഇന്ന് ആലോചിക്കുമ്പോള്‍ അതിലെ തമാശ മനസിലാകുന്നുണ്ട്. പക്ഷെ അന്ന് കുരങ്ങനെ കളിയാക്കിയ താന്‍ ആ അടി അര്‍ഹിച്ചിരുന്നുവെന്നും പ്രിയങ്ക ചോപ്ര പറയുന്നുണ്ട്.
Discussion about this post