ജനപ്രീതിയില്‍ ഇന്ത്യന്‍ നായക താരങ്ങളുടെ പട്ടികയില്‍ വന്ന മാറ്റങ്ങളാണ് ഇപ്പോള്‍ ബോളിവുഡിനെ ഞെട്ടിച്ചിരിക്കുന്നത്. കാരണം ബോളിവുഡ് താരങ്ങളെ നിഷ്പ്രഭമാക്കിയിരിക്കുകയാണ് തെന്നിന്ത്യന്‍ മുന്നേറ്റം. കളക്ഷന്റെ കാര്യത്തില്‍ മാത്രമല്ല ജനപ്രീതിയില്‍ അവര്‍ ബോളിവുഡിനെ പിന്നിലാക്കി. ജനപ്രിയ താരങ്ങളുടെ പട്ടികയില്‍ ഷാരൂഖ് ഖാന് ഒന്നാം സ്ഥാനം നഷ്ടമായതാണ് താരങ്ങളുടെ പുതിയ പട്ടികയിലെ പ്രധാന പ്രത്യേകത. മെയില്‍ ഷാരൂഖ് ഖാനായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാമത്. ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട നായക താരങ്ങളുടെ പുതിയ പട്ടികയില്‍ ഷാരൂഖ് രണ്ടാമതാണ്.
ജൂണില്‍ ഒന്നാമത് എത്തിയിരിക്കുന്നത് പ്രഭാസാണെന്നാണ് താരങ്ങളുടെ പുതിയ പട്ടികയില്‍ നിന്ന് വ്യക്തമാകുന്നത്.. കല്‍ക്കി 2898 എഡി ഇന്ത്യന്‍ സിനിമയില്‍ വന്‍ ചലനങ്ങളുണ്ടാക്കിയത് പ്രഭാസിനെ നായക താരങ്ങളില്‍ ഒന്നാമതെത്തിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. . അമിതാഭ് ബച്ചനും കമല്ഹാസനൊമൊക്കെയുള്ള കല്‍ക്കി സിനിമയില്‍ പ്രഭാസാണ് നായകനെന്നത് ജനപ്രീതി വര്‍ദ്ധിപ്പിച്ചുവെന്നാണ് താരങ്ങളുടെ പട്ടിക സൂചിപ്പിക്കുന്നത്.
അല്ലു അര്‍ജുനും ഇന്ത്യന്‍ നായക താരങ്ങളില്‍ ഒരു സ്ഥാനം നഷ്ടപ്പെട്ട് നാലാമതായി. മെയ്യില്‍ മൂന്നാമതായിരുന്നു അല്ലു അര്ജുന്. മലയാളികളുടെ പ്രിയപ്പെട്ട വിജയ്യാണ് ഇന്ത്യന്‍ താരങ്ങളുടെ ജൂണിലെ പട്ടികയില്‍ മൂന്നാമത് എത്തിയിരിക്കുന്നത്. വാര്‍ത്തകളില്‍ നിറഞ്ഞുനിന്നതാണ് ഇന്ത്യന്‍ നായക താരങ്ങളില്‍ വിജയ്യെ മൂന്നാമത് എത്തിച്ച ഘടകം.
അല്ലു അര്‍ജുനു പിന്നില്‍ ഇന്ത്യന്‍ താരങ്ങളില്‍ ജൂനിയര്‍ എന്‍ടിആറാണ്. ആറാം സ്ഥാനത്തേയ്ക്ക് മഹേഷ് ബാബുവെത്തിയെന്നതാണ് താരങ്ങളുടെ പുതിയ പട്ടികയിലെ മറ്റൊരു പ്രത്യേകത. അക്ഷയ് കുമാറാണ് പിന്നില്‍. തുടര്‍ന്ന് സല്‍മാനും, രാം ചരണ്‍ താരങ്ങളില്‍ ഒമ്പതാമതും ഇടംനേടിയപ്പോള്‍ ജൂണില്‍ പത്താമത് ഹൃത്വിക് റോഷനുമാണ്.
Discussion about this post