പഴയ സിനിമാ നിര്‍മ്മാതാക്കളില്‍ പലരെയും താന്‍ കാണാറുണ്ടെന്ന് ഗായകന് എംജി ശ്രീകുമാര്‍. എന്നാല്‍ അവരില്‍ പലരും ഇന്ന് സാമ്പത്തികമായി മോശം അവസ്ഥയിലാണെന്നും അവരെ സഹായിക്കാന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ പോലും മുന്നോട്ടുവരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു രൂപ പോലും എടുക്കാന്‍ ഇല്ലാതെ പല സ്ഥലങ്ങളിലും താമസിക്കുന്നുണ്ട്. നമ്മളാരും അറിയുന്നില്ലെന്ന് മാത്രം. ഇപ്പോഴുള്ള സോ കോള്‍ഡ് സൂപ്പര്‍താരങ്ങളൊന്നും അവരെ സഹായിക്കാനും പോകുന്നില്ല, അതിനുള്ള അവസരവുമില്ല. അവര്‍ അറിയുന്നില്ലെന്നും പറയാം.
സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ ് അന്തരിച്ച നിര്‍മാതാവ് അരോമ മണിയെ പറയവേയാണ് എംജി ഇങ്ങനെ പറഞ്ഞത്.. ഇരുപതാം നൂറ്റാണ്ട്, ഒരു സിബി ഐ ഡയറിക്കുറിപ്പ് പിന്നാലെ അതിന്റെ സീരിസുകള്‍ മുഴുവന്‍ മണിസാര്‍ നിര്‍മ്മിച്ചതാണ്. മമ്മൂക്കയെ സൂപ്പര്താരമാക്കിയതില് അദ്ദേഹത്തിന് വലിയൊരു പങ്കുണ്ട്. കോട്ടയം കുഞ്ഞച്ചന്, ധ്രുവം, കമ്മീഷണര്‍ എന്നിങ്ങനെ നിരവധി സിനിമകളാണ് വന്നിട്ടുള്ളത്. അതുപോലെ തന്നെ മോഹന്‍ലാലിനെയും സുരേഷ് ഗോപിയെയുമൊക്കെ സൂപ്പര്‍താരമാക്കിയത് മണി സാറാണ്.
സുരേഷ് ഗോപിയുടെ കമ്മീഷ്ണര്‍ എന്ന പടമാണ് അദ്ദേഹത്തിന് സൂപ്പര്‍താര പദവി കൊടുത്തത്. അതും മണി സാറിന്റേതാണ്. ഇവരുടെയൊക്കെ നല്ല സിനിമകള്‍ നിര്‍മ്മിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നല്ലൊരു സിനിമ ഉണ്ടാവണമെങ്കില്‍ സംവിധായകന് മാത്രം പോരല്ലോ. നിര്‍മാതാവ് ഇല്ലാതെ സിനിമ ഉണ്ടാവില്ല. എത്രയോ ആയിരം പേരുടെ വീടുകളിലേക്ക് അരി വാങ്ങാന്‍ അദ്ദേഹം സഹായിച്ചിട്ടുണ്ട്. എംജി കൂട്ടിച്ചേര്‍ത്തു.
Discussion about this post