എന്തുകൊണ്ടാണ് താന്‍ സിംഗിളായി ജീവിക്കുന്നതെന്ന് തുറന്നു പറഞ്ഞ് നടി സുസ്മിത സെന്‍. നടി റിയ ചക്രബര്‍ത്തിയുടെ ടോക്ക് ഷോയായ ചാപ്റ്റര്‍ 2വിലായിരുന്നു നടിയുടെ തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറച്ചില്. ‘ഇപ്പോള്‍ എന്റെ ജീവിതത്തില്‍ ഒരു പുരുഷനുമില്ല. കുറച്ചു നാളായി സിംഗിളാണ്.
കൃത്യമായി പറഞ്ഞാല്‍ മൂന്ന് വര്‍ഷമായി. എനിക്ക് ഇപ്പോള്‍ ആരോടും താല്പര്യമില്ല. നടി പറയുന്നു. ഒരു ഇടവേള എടുക്കുന്നത് നല്ലതാണെന്ന് തനിക്ക് തോന്നിയെന്നു0. കാരണം അതിനുമുന്‍പ് ഏകദേശം അഞ്ച് വര്‍ഷത്തോളം ഒരു ബന്ധത്തിലായിരുന്നു, തന്റെ പ്രായത്തില്‍ ബ്രേക്ക് അപ് എന്ന അവസ്ഥയില്ലെന്നു0 അവര്‍ വ്യക്തമാക്കി. ഞാന്‍ ഒരു ബന്ധത്തിലായാല്‍ എന്റെ സ്നേഹവും ഊര്‍ജ്ജവും എല്ലാം അതിനായി സമര്‍പ്പിക്കും.
അതിനെ പരമാവധി സംരക്ഷിക്കും. പക്ഷേ എന്തെങ്കിലും തരത്തില്‍ അത് ടോക്സിക്കായാല്‍ ആരെക്കാളും മുന്‍പേ അതില്‍ നിന്നും പുറത്ത് കടക്കും. അതില്‍ സമയം കളയില്ല. കാരണം എന്റെ ചുറ്റുമുള്ള ലോകം വിശ്വാസത്തില്‍ അധിഷ്ഠിതമാണ്’- സുസ്മിത പറഞ്ഞു.
നടനും മോഡലുമായ റോഹമാന്‍ ഷോളുമായി സുസ്മിത പ്രണയത്തിലായിരുന്നു. എന്നാല്‍ 2021 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. തങ്ങള്‍ വേര്‍പിരിഞ്ഞുവെന്നും എന്നാല്‍ സുഹൃത്തുക്കളായി തുടരുമെന്നും സുസ്മിത അന്ന് ആരാധകരോട് പറഞ്ഞിരുന്നു
Discussion about this post