സൗത്ത് ഇന്ത്യൻ ഇന്റർനാഷനൽ മൂവി അവാർഡ്സിന്റെ (സൈമ) 2024 എഡിഷൻ സെപ്റ്റംബർ 14, 15 തീയതികളിലായി ദുബൈയിൽ നടക്കുകയാണ്. നാല് തെന്നിന്ത്യൻ ഭാഷാ സിനിമകളിലെയും 2023 ൽ പുറത്തിറങ്ങിയ ചിത്രങ്ങളിലെ മികവുകൾക്കാണ് പുരസ്കാരം.
ശ്രദ്ധേയമായ കാര്യം മറുഭാഷാ സിനിമകളിലും മലയാളി താരങ്ങള്‍ വിവിധ വിഭാഗങ്ങളിലായി നോമിനേഷനുകള്‍ നേടിയിട്ടുണ്ട് എന്നതാണ്.
തമിഴ് സിനിമയിലെ മികച്ച വില്ലൻ പുരസ്കാരത്തിനുള്ള മത്സരത്തില്‍ രണ്ട് മലയാളി താരങ്ങളാണ് നോമിനേഷന് നേടിയിട്ടുളളത്. ഫഹദ് ഫാസിലും വിനായകനുമാണ് അത്. മാമന്നനിലെ പ്രകടനമാണ് ഫഹദിന് നോമിനേഷന് നേടിക്കൊടുത്തതെങ്കില്‍ വിനായകന് നോമിനേഷന് വന്നത് രജനികാന്ത് ചിത്രം ജയിലറിലെ പ്രകടനത്തിനാണ്.
. തെലുങ്ക് സിനിമയില്‍ പ്രതിനായക പുരസ്കാരത്തില്‍ ഷൈന്‍ ടോം ചാക്കോയ്ക്കും സഹനടനുള്ള പുരസ്കാരത്തിന് പൃഥ്വിരാജ് സുകുമാരനുമാണ് നോമിനേഷന് ലഭിച്ചിരിക്കുന്നത്. ദസറയിലെ വേഷമാണ് ഷൈന്‍ ടോമിന് നോമിനേഷന് നൽകിയ ത്. സലാറിലെ വേഷം പൃഥ്വിരാജിനും.
അതേസമയം കീര്‍ത്തി സുരേഷിന് തമിഴിലും തെലുങ്കിലും ഒരേ സമയം നോമിനേഷന് ലഭിച്ചിട്ടുണ്ട്. രണ്ടും മികച്ച നടിക്കുള്ള പുരസ്കാരത്തിനാണ്. തെലുങ്കിലെ മികച്ച നടിക്കുള്ള നോമിനേഷനുമായി മറ്റൊരു മലയാളി താരം കൂടിയുണ്ട്. സംയുക്ത മേനോന് ആണ് അത്.
Discussion about this post