ബിജു മേനോൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം നടന്ന സംഭവം ഉടൻ ഒടിടിയിലേക്ക്. മനോരമ മാക്സിലൂടെയാണ് ചിത്രം എത്തുക. എന്നാല്‍ എന്ന് മുതൽ സിനിമ സ്ട്രീമിങ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.
ജൂണ്‍ 21 ന് തിയേറ്ററുകളിലെത്തിയ സിനിമയിൽ ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ, ലാലു അലക്സ്, ജോണി ആന്റണി, സുധി കോപ്പ തുടങ്ങി ഒരു വൻ താരനിര തന്നെയുണ്ട്.
നൗഷാദ് അലി, ആതിര ഹരികുമാർ, അനഘ അശോക്, ശ്രീജിത്ത് നായർ, എയ്തൾ അവ്ന ഷെറിൻ, ജെസ് സുജൻ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
മറഡോണ എന്ന ടൊവിനോ ചിത്രത്തിന് ശേഷം വിഷ്ണു നാരായൺ സംവിധാനം ചെയ്ത സിനിമ നിർമ്മാതാവും സംവിധായകനുമായ അനൂപ് കണ്ണനും രേണുവും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
എക്സിക്യുട്ടീവ് പ്രൊഡ്യൂസർ മാനുവൽ ക്രൂസ് ഡാർവിൻ. സംഗീതം അങ്കിത് മേനോൻ. ഗാനരചന- സുഹൈൽ കോയ, ശബരീഷ് വർമ്മ , എഡിറ്റർ- സൈജു ശ്രീധരൻ, ടോബി ജോൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ- ജോജോ ജോസ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യൂം ഡിസൈനർ- സുനിൽ ജോസ്, കലാസംവിധാനം- ഇന്ദുലാൽ കാവീട്, സൗഡ് സിസൈനർ- ശ്രീജിത്ത് ശ്രീനിവാസൻ, മിക്സിംഗ്- വിപിൻ നായർ തുടങ്ങിയവരാണ് മറ്റു അണിയറപ്രവർത്തകർ.
Discussion about this post