Tuesday, May 20, 2025
  • Home
  • Privacy Policy
No Result
View All Result
Silver Times - Malayalam Entertainment News Portal
  • Home
  • Films
  • Television
  • Interviews
  • Features
  • Videos
  • General
Silver Times - Malayalam Entertainment News Portal
  • Home
  • Films
  • Television
  • Interviews
  • Features
  • Videos
  • General
No Result
View All Result
Silver Times - Malayalam Entertainment News Portal
No Result
View All Result
  • Home
  • Films
  • Television
  • Interviews
  • Features
  • Videos
  • General
Home Films

അവിടെയൊക്കെ ഉള്ളൊഴുക്കിനെ തഴഞ്ഞു’; വിമര്‍ശനവുമായി അടൂര്‍

Web Desk by Web Desk
Jul 21, 2024, 02:27 pm IST
in Films, General
Share on FacebookShare on TwitterTelegram

 

ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കിന് ചലച്ചിത്രമേളകളില്‍ അവഗണന നേരിട്ടുവെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. കഴിഞ്ഞ വര്‍ഷം നടന്ന ഐഎഫ്എഫ്‌കെയിലും ഗോവയില്‍ നടന്ന ഐഎഫ്എഫ്‌ഐയിലും സിനിമ തിരഞ്ഞെടുക്കപ്പെട്ടില്ല. മലയാളത്തിലുണ്ടായ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നാണ് ഉള്ളൊഴുക്ക്. അടുത്ത വര്‍ഷത്തെ ഐഎഫ്എഫ്‌കെയില്‍ പ്രത്യേകമായി ക്ഷണിച്ച് സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ സാംസ്‌കാരിക മന്ത്രിക്ക് കത്തെഴുതി.

അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ ‘കറി& സയനൈഡ്’ എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്. ഉര്‍വശി, പാര്‍വതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ സിനിമയില്‍ പ്രശാന്ത് മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റുവേഷങ്ങളില്‍ എത്തുന്നുണ്ട്. റോണി സ്‌ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്‌ചേഴ്‌സിന്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മ്മാണം നിര്‍വഹിക്കുന്നത് റെവറി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ്.

സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഉള്ളൊഴുക്കിന്റെ അസോസിയേറ്റ് പ്രൊഡ്യൂസര്‍: പാഷാന്‍ ജല്‍, ഛായാഗ്രഹണം: ഷെഹനാദ് ജലാല്‍, എഡിറ്റര്‍: കിരണ്‍ ദാസ്, സിങ്ക് സൗണ്ട് ആന്‍ഡ് സൗണ്ട് ഡിസൈന്‍: ജയദേവന്‍ ചക്കാടത്ത് & അനില്‍ രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സൗണ്ട് റീ-റെക്കോര്‍ഡിങ്ങ് മിക്‌സര്‍: സിനോയ് ജോസഫ് തുടങ്ങിയവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

 

 

 

Tags: UllozhukkuAdoor Gopalakrishnan
ShareSendTweetShare

Related Posts

ഗോഡ്‌ഫാദർ: സ്നേഹബന്ധങ്ങളുടെയും കുടുംബമൂല്യങ്ങളുടെയും ഇതിഹാസം

വന്‍ വിജയമായി ‘മാര്‍ക്കോ’, വിതരണക്കാര്‍ക്ക് നന്ദി അറിയിച്ച് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്

ആള്‍ക്കൂട്ടത്തില്‍ സെല്‍ഫി, ജനനായകനായി വിജയ്, അവസാനചിത്രമെന്ന് സൂചന

മലയാളിയെ ചിരിപ്പിച്ച ചിത്രങ്ങള്‍; ഷാഫി യാത്രയാകുമ്പോള്‍

ഗെയിം ഓവര്‍, നഷ്ടം 100 കോടി; ഭീമന്‍ പരാജയങ്ങളുടെ പട്ടികയിലേക്ക് ഷങ്കര്‍ ചിത്രം

ബറോസ് ഒടിടിയിലേക്ക്

Discussion about this post

Recent.

ഗോഡ്‌ഫാദർ: സ്നേഹബന്ധങ്ങളുടെയും കുടുംബമൂല്യങ്ങളുടെയും ഇതിഹാസം

വന്‍ വിജയമായി ‘മാര്‍ക്കോ’, വിതരണക്കാര്‍ക്ക് നന്ദി അറിയിച്ച് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്

ആള്‍ക്കൂട്ടത്തില്‍ സെല്‍ഫി, ജനനായകനായി വിജയ്, അവസാനചിത്രമെന്ന് സൂചന

മലയാളിയെ ചിരിപ്പിച്ച ചിത്രങ്ങള്‍; ഷാഫി യാത്രയാകുമ്പോള്‍

ഗെയിം ഓവര്‍, നഷ്ടം 100 കോടി; ഭീമന്‍ പരാജയങ്ങളുടെ പട്ടികയിലേക്ക് ഷങ്കര്‍ ചിത്രം

ബറോസ് ഒടിടിയിലേക്ക്

ഇനി ശ്രദ്ധ റേസിംഗില്‍, സിനിമകള്‍ കമ്മിറ്റ് ചെയ്യില്ല: അജിത് കുമാര്‍

1800 കോടി നേടിയ പുഷ്പ 2 ഇവിടെ മാത്രം പരാജയം, സംഭവിച്ചത് എന്ത്

  • Home
  • Privacy Policy

© Brave India Communications Private Limited.

No Result
View All Result
  • Home
  • Films
  • Television
  • Interviews
  • Features
  • Videos
  • General
  • Privacy Policy

© Brave India Communications Private Limited.