ബോളിവുഡ് സിനിമാമേഖലയിലെ പ്രമുഖ സംവിധായകനും നിര്മാതാവുമാണ്് വിശാല്‍ പഞ്ചാബി. സിനിമയിലെ നിരവധി താരങ്ങളുടെ വിവാഹച്ചിത്രങ്ങള്‍ പകര്‍ത്താനും വിശാലിനൊപ്പം ഒരു പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. താരദമ്പതികളായ ദീപിക പദുക്കോണ്‍ – രണ്‍വീര്‍ സിംഗ്, കിയാര അദ്വാനി – സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, അനുഷ്കാ ശര്‍മ – വിരാട് കൊഹ്ലി എന്നിവരുടെ വിവാഹച്ചിത്രങ്ങള്‍ പകര്‍ത്താനും ഇത്തരത്തില്‍ വിശാലിന് അവസരമുണ്ടായിട്ടുണ്ട്
ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലുമായുള്ള വിശാലിന്റെ അഭിമുഖമാണ് ഇപ്പോള്‍ സിനിമാലോകത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. വിവാഹവീഡിയോ ചിത്രീകരിച്ച ഏതെങ്കിലും ദമ്പതികള്‍ വേര്‍പിരിഞ്ഞിട്ടുണ്ടോയെന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു വിശാല്‍. ഒരു പ്രമുഖ നടന് ഈ അവസ്ഥ അടുത്തിടെ തന്നെ ഈ അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും വിശാല്‍ പറഞ്ഞു.
‘അയാളുടെ വിവാഹത്തിന്റെ ഫോട്ടോകള്‍ ഞാനാണ് ചിത്രീകരിച്ചത്. പക്ഷെ വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞതോടെ ദമ്പതികള്‍ക്കിടയില്‍ പലതരത്തിലുളള പ്രശ്നങ്ങളുണ്ടായി. അയാളെയും മറ്റൊരു നടിയേയും ഒരു ക്യാരവാനില്‍ വച്ച് നഗ്നരായി ഭാര്യ കണ്ടെത്തുകയായിരുന്നു. അതോടെ ഇരുവരും മാറിതാമസിക്കാന്‍ തുടങ്ങി. ഈ സമയത്താണ് ഞാന്‍ അവരുടെ വിവാഹവീഡിയോ പൂര്‍ത്തിയാക്കുന്നത്.
ഈ വിവരം പറയാന്‍ ഞാന്‍ അയാളെ വിളിച്ചു. പക്ഷെ യാതൊരു പ്രതികരണവും ഉണ്ടായില്ല. അതിനുശേഷം അയാളുടെ ഭാര്യയെ വിളിച്ചു. അവര്‍ക്ക് വിവാഹവുമായി ബന്ധപ്പെട്ട് ഒരു ഫോട്ടോ പോലും ഇനി വേണ്ടെന്നായിരുന്നു പറഞ്ഞത്. ആ വീഡിയോ എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ല. വിശാല്‍ പറഞ്ഞു.
.
Discussion about this post