ടൊവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ (എആര്‍എം) റിലീസ് താത്കാലികമായി തടഞ്ഞു. എറണാകുളം പ്രിന്‍സിപ്പല്‍ സബ് കോടതിയുടേതാണ് നടപടി. സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി യുവിആര്‍ മൂവീസ് നല്കിയ പരാതിയിന്മേലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
ടൊവിനോ ട്രിപ്പിള്‍ റോളിലെത്തുന്ന ചിത്രമാണ് എആര്‍എം. ഓണം റിലീസായി സിനിമ സെപ്റ്റംബറില്‍ റിലീസിനെത്തിക്കാനാണ് നിര്‍മ്മാതാക്കളായ ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് പദ്ധതിയിട്ടിരിന്നത്. നവാഗതനായ ജിതിന് ലാലാണ് അജയന്റെ രണ്ടാം മോഷണം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സുജിത് നമ്പ്യാരാണ്്. തെന്നിന്ത്യന്‍ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാരാകുന്നത്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
Discussion about this post