തനിക്ക് ദുബൈ എയര്‍പോര്‍ട്ടില്‍ വച്ച് ഉണ്ടായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ് 5 വിജയിയും സംവിധായകനുമായ അഖില്‍ മാരാര്‍. ദുബൈ എയര്‍പോര്‍ട്ടില്‍ വച്ച് തന്റെയൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ ചിലരൊക്കെ വരുന്നത് കണ്ട ഒരാള്‍ താന്‍ ആരാണെന്ന് തിരക്കിയെന്നും കേരളത്തില്‍ നിന്നുള്ള സംവിധായകനാണെന്ന് പരിചയപ്പെടുത്തിയപ്പോള്‍ താല്പര്യത്തോടെ സംസാരിച്ചെന്നും അഖില്‍ വീഡിയോയില്‍ പറയുന്നു.
പാകിസ്ഥാന് സ്വദേശി ആമിര്‍ എന്നയാളാണ് അഖിലിനെ പരിചയപ്പെട്ടത്. സിനിമകളെക്കുറിച്ച് സംസാരിക്കവെ മൊബൈലില്‍ മോഹന്‍ലാലിന്റെ ചിത്രം കാണിച്ചപ്പോള്‍ ഏറെ ആവേശത്തോടെ ആമിര്‍ പ്രതികരിച്ചെന്നും അഖില്‍ പറയുന്നു. ആമിറിനെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ലഘു വീഡിയോയിലൂടെയാണ് അഖില്‍ മാരാര്‍ ഇക്കാര്യം പറയുന്നത്.
വീഡിയോയില്‍ ആമിര്‍ തന്നെ സംസാരിക്കുന്നുമുണ്ട്. ‘എനിക്ക് ഏറെ ഇഷ്ടമാണ് മോഹന്‍ലാലിനെ. അദ്ദേഹത്തിന്റെ ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്. ഞാന്‍ മോഹന്‍ലാലിന്റെ വലിയൊരു ആരാധകനാണ്’, ആമിര്‍ ഏറെ ആഹ്ളാദത്തോടെ പറയുന്നു. സംസാരമധ്യേ ദൃശ്യവും പുലിമുരുകനുമൊക്കെ താന്‍ കണ്ടിട്ടുണ്ടെന്ന് ആമിര്‍ പറഞ്ഞതായി അഖില്‍ മാരാര്‍ വീഡിയോയില്‍ പറയുന്നു.
Love from Pakistan @Mohanlal pic.twitter.com/Qy1CCGSsta
— Adithyan adhi (@adhipix666) July 20, 2024
Discussion about this post