ഫഹദ് ഫാസിലിനെ നായകനാക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തില്‍ അമല പോളും ലക്ഷ്മി ഗോപാലസ്വാമിയും പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയില്‍ ഇരു താരങ്ങളും തമ്മില്‍ പ്രശ്നമുണ്ടായതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇരുവരും ഈ വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിരുന്നില്ല ഇപ്പോഴിതാ ഈ വിഷയത്തിന്റെ യാഥാര്്ത്ഥ്യത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി.
തനിക്ക് അമല പോളുമായി തനിക്ക് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നാണ് ലക്ഷ്മി ഗോപാലസ്വാമി പറയുന്നത്. യൂട്യൂബ് ചാനലായ മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താരം ഈ വിവാദങ്ങളോട് പ്രതികരിച്ചത്. അമലയുമായി എനിക്കൊരു ക്ലാഷും ഉണ്ടായിട്ടില്ല. ഞങ്ങള്‍ പരസ്പരം ഇഷ്ടത്തിലാണ്. അത്തരത്തില്‍ ഒരു വാര്‍ത്ത പുറത്തുവന്നത് പോലും ഞാന്‍ അറിയില്ലായിരുന്നു. അത് ഒരു ഫേക്ക് ന്യൂസാണ്; എന്നായിരുന്നു ലക്ഷ്മി ഗോപാലസ്വാമി പ്രതികരിച്ചത്.
മലയാളം വായിക്കാന്‍ അറിയില്ല പക്ഷേ ഇനി അത് പഠിക്കാനും ഉദ്ദേശമില്ലെന്നും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു. നമുക്ക് ചുറ്റും ആവശ്യമില്ലാത്ത കാര്യങ്ങളാണ് എന്നാണ് അവര്‍ ഇതിന്റെ കാരണമായി പറഞ്ഞത്. ‘ഞാന്‍ ലിറ്ററേച്ചര്‍, ഡാന്‍സ്, ടീച്ചര്‍ ഒക്കെയായി ഫ്രണ്ട്സുമായുള്ള ലോകത്തിലാണ്. അതിനിടയില്‍ മോശമായ ഗോസിപ്പുകള്‍ കേള്‍ക്കാന്‍ കഴിയില്ല.
ഓരോ ഹീറോസുമായി ചേര്‍ത്താണ് ഗോസിപ്പുകള്‍ ഇറങ്ങുന്നത്. ചിലരൊക്കെ ഇത്തരം ഗോസിപ്പുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ അയച്ചു തരാറുണ്ട്.’ ലക്ഷ്മി ഗോപാലസ്വാമി കൂട്ടിച്ചേര്‍ത്തു.
Discussion about this post