ലോകമെമ്പാടുമുള്ള ആരാധകരെ മുഴുവന്‍ അമ്പരപ്പിച്ചുകൊണ്ടാണ് അമേരിക്കന്‍ ഗായകനും നടനുമായ നിക്ക് ജൊനാസും പ്രിയങ്ക ചോപ്രയും വിവാഹിതരായത്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത് നിക്കിന്റെ പുതിയ പോസ്റ്റാണ്. പ്രിയങ്കയെ പ്രപ്പോസ് ചെയത ദിവസത്തിന്റെ ഓര്‍മയാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
‘ആറ് വര്‍ഷം മുന്‍പ് ഇതേ ദിവസമാണ് ഈ ലോകത്തെ ഏറ്റവും മികച്ച സ്ത്രീയോട് എന്നെ വിവാഹം കഴിക്കുമോ എന്ന് ചോദ്യം ചോദിച്ചത് ്. യെസ് പറഞ്ഞതിന് നന്ദി.’- എന്നാണ് നിക്ക് കുറിച്ചത്. കയ്യില്‍ ഡയമണ്ട് മോതിരം അണിഞ്ഞിരിക്കുന്ന പ്രിയങ്കയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. പിന്നാലെ നിക്കിന് മറുപടിയുമായി പ്രിയങ്ക എത്തി. ആ ദിവസം കഴിഞ്ഞിട്ട് ആറ് വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ല എന്നാണ് പ്രിയങ്ക കുറിച്ചത്.
2018ലാണ് പ്രിയങ്കയും നിക്ക് ജൊനാസും വിവാഹിതരാവുന്നത്. പ്രിയങ്കയുടെ എന്‍ഗേജ്മെന്റ് മോതിരത്തിന് 2.1 കോടി രൂപ വിലയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം പ്രിയങ്കയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് നിക്ക് കുറിച്ച പോസ്റ്റും വൈറലായിരുന്നു. പ്രിയങ്കയെ ജീവിതസഖിയായി കിട്ടിയതില്‍ താന്‍ ഭാ?ഗ്യവാനാണ് എന്നാണ് നിക്ക് കുറിച്ചത്.
Discussion about this post