ഷങ്കർ കമലഹാസൻ ചിത്രം ഇന്ത്യൻ ടുവിന് റിലീസ് ദിനം മുതല്‍ ചിത്രത്തിന് അത്ര മികച്ച പ്രതികരണങ്ങളല്ല ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഈ വിമര്‍ശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബോബി സിംഹ നല്കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്. ചിത്രം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്ന് പ്രേക്ഷകരില്‍ ഒരു വിഭാഗം പറയുന്നത് കേട്ടിരിക്കുമല്ലോ എന്ന ചോദ്യത്തിനായിരുന്നു ബോബിയുടെ മറുപടി
– “തങ്ങള്‍ വളരെ ബുദ്ധിയുള്ളവര്‍ ആണെന്നാണ് പലരും കരുതുന്നത്. നല്ലതിനെ നല്ലതെന്ന് പറഞ്ഞാല്‍ മറ്റുള്ളവര്‍ തങ്ങളെ ബുദ്ധിയില്ലാത്തവരെന്ന് കരുതുമെന്നാണ് ചിലരുടെ ധാരണ. അതിനാല്‍ വിമര്‍ശിക്കാനായി അവര്‍ കാരണങ്ങള്‍ കണ്ടെത്തുന്നു.
അത്തരക്കാരെ ഗൗനിക്കേണ്ടതില്ല. കുടുംബ പ്രേക്ഷകര്‍ക്ക് ചിത്രം ഇഷ്ടമായോ എന്നാണ് നമുക്ക് അറിയേണ്ടത്. ബുദ്ധിജീവികളുടെ അഭിപ്രായം നമുക്ക് ആവശ്യമില്ല”, ബോബി സിംഹ പറഞ്ഞു.
എന്നാൽ ബോബിയുടെ ഈ വാക്കുകൾ ക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. പണ൦ മുടക്കി സിനിമ കാണുന്നവർക്ക് സിനിമയെ വിമർശിക്കാനുള്ള അധികാരമുണ്ടെന്നു൦ അവർ പറയുന്നു.
Discussion about this post