മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രമാണ് എല്‍ 360. എല്‍ 360 എന്ന് വിശേഷണപ്പേരുള്ള ചിത്രത്തിന്റെ പ്രമേയം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചിത്രം പൂജ റിലീസായിരിക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ക്രിസ്മസിനാകും എല്‍ 360 തിയറ്ററുകളില്‍ എത്തുകയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
എല്‍ 360ന്റെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹന്‍ലാലിന് എന്നും കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നുമാണ് സംവിധായകന് തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തിയത്. എല്‍ 360 വൈകാതെ തന്നെ തുടങ്ങാന്‍ മോഹന്‍ലാല്‍ നിര്‍ദ്ദേശിച്ചതിനാലാണ് എപ്രിലില്‍ ചിത്രീകരണം നടത്താന്‍ തീരുമാനിച്ചതെന്നും തരുണ്‍ മൂര്‍ത്തി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
മോഹന്‍ലാലിനെ നായകനാക്കി രജപുത്ര നിര്‍മിക്കുന്ന ചിത്രമാണ് എല്‍ 360. എല്‍ 360ല്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനാണ്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
നിര്‍മാണം എം രഞ്ജിത്ത് ആണ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്തുമായ ചിത്രത്തിന്റെ നിര്‍മാണ നിര്‍വ്വഹണം ഡിക്സന്‍പൊടുത്താസാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദായ ചിത്രം എല്‍ 360ന്റെ പിആര്‍ഒ വാഴൂര്‍ ജോസ് ആണ്.
Discussion about this post