സ്ത്രീകള്‍ വിവാഹം ചെയ്യരുത് എന്ന നടി ഭാമയുടെ പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. ഇപ്പോഴിതാ അതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഭാമ. സ്ത്രീധനം കൊടുത്ത് സ്ത്രീകള്‍ വിവാഹം ചെയ്യേണ്ടതില്ല എന്നാണ് പോസ്റ്റിലൂടെ ഉദ്ദേശിച്ചത് എന്നാണ് താരം കുറിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള സമ്മര്‍ദ്ദത്തില്‍ ജീവഭയത്തില്‍ സ്ത്രീകള്‍ക്ക് കഴിയേണ്ടിവരുമെന്നും താരം പറഞ്ഞു.
ഭാമയുടെ വാക്കുകള്‍
ഇന്നലെ ഞാന്‍ ഉദ്ദേശിച്ചത് സ്ത്രീധനം കൊടുത്ത് നമ്മള് സ്ത്രീകള്‍ വിവാഹം ചെയ്യേണ്ടതില്ല എന്നാണ്. അങ്ങനെ ചെയ്താലുണ്ടാവുന്ന പ്രത്യേഘാതത്തെ കുറിച്ചുമാണ് എഴുതിയത്. വിവാഹശേഷം ധനം ആവശ്യപ്പെട്ട് സ്ത്രീകള്‍ക്കു കൊടുക്കുന്ന സമ്മര്‍ദ്ദം, അതുമൂലം സ്വന്തം ജീവനുവരെ ഭീഷണിയോടെ ഒരു വീട്ടില്‍ പേടിച്ച് കഴിയേണ്ടിവരിക.
കുഞ്ഞുങ്ങള്‍ കൂടെ ഉണ്ടേല്‍ ഒരു സ്ത്രീയുടെ മാനസികാവസ്ഥ എല്ലാത്തിനും അപ്പുറമായിരിക്കും. അതെല്ലാമാണ് പറയാന്‍ ശ്രമിച്ചത്. അങ്ങനെ സ്ത്രീകള്‍ ഒരിക്കലും വിവാഹം ചെയ്യരുതെ എന്നാണ്. വിവാഹശേഷമാണേല് സമ്മര്‍ദം സഹിച്ച് ജീവിതം തുടരാന്‍ എല്ലാവര്ക്കും സാധിക്കണമെന്നില്ല. അല്ലാതെ സ്ത്രീകള്‍ വിവാഹമേ ചെയ്യരുത് എന്നല്ല.
കുറച്ചുനാളുകള്‍ക്ക് മുമ്പ് മകള്‍ ഗൗരിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് താനൊരു സിംഗിള്‍ മദറാണെന്ന് ഭാമ തുറന്നു പറഞ്ഞിരുന്നു. ഒരു ‘സിംഗിള്‍ മദര്‍’ ആയപ്പോള്‍ താന്‍ കൂടുതല്‍ ശക്തയായി എന്നാണ് ഭാമ അന്നു പറഞ്ഞത്.
ഭര്‍ത്താവ് അരുണിനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തതോടെയാണ് ഗോസിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇതിനേക്കുറിച്ച് ഭാമയോ അരുണോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2020 ജനുവരിയിലായിരുന്നു ഭാമയും അരുണും തമ്മില്‍ വിവാഹിതരാവുന്നത്. വിവാഹത്തോടെ ഭാമ സിനിമ മേഖലയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.
Discussion about this post