Friday, May 30, 2025
  • Home
  • Privacy Policy
No Result
View All Result
Silver Times - Malayalam Entertainment News Portal
  • Home
  • Films
  • Television
  • Interviews
  • Features
  • Videos
  • General
Silver Times - Malayalam Entertainment News Portal
  • Home
  • Films
  • Television
  • Interviews
  • Features
  • Videos
  • General
No Result
View All Result
Silver Times - Malayalam Entertainment News Portal
No Result
View All Result
  • Home
  • Films
  • Television
  • Interviews
  • Features
  • Videos
  • General
Home Features

കല്‍ക്കിയുടെ കളക്ഷന്‍ വ്യാജമെന്ന് പ്രചാരണം; കാത്തിരുന്നത് വന്‍ പണി

Web Desk by Web Desk
Jul 19, 2024, 06:37 pm IST
in Features, General
Share on FacebookShare on TwitterTelegram

ബിഗ് ബജറ്റ് ചിത്രങ്ങള്‍ തീയേറ്ററുകളിലെത്തുമ്പോള്‍ കളക്ഷന്‍ സംബന്ധമായി പല അവകാശവാദങ്ങളും ഉന്നയിക്കാറുണ്ട്. ഇത് സിനിമയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് ഗുണകരമാകുമെന്നാണ് കരുതാറുള്ളത്. പലപ്പോഴും ഇത്തരം വ്യാജ അവകാശവാദങ്ങള്‍ പൊളിച്ചുകൊണ്ട് അനലിസ്റ്റുകളും ബോക്‌സോഫീസ് ട്രാക്കര്‍മാരും രംഗത്ത് വരാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന ഒരു വാര്‍ത്ത ഇതിന് നേരെ വിപരീതമായുള്ളതാണ്. പ്രഭാസ് ചിത്രം കല്‍ക്കിയാണ് ഈ കഥയിലെ നായകന്‍. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിലേക്ക് കല്‍ക്കി കടന്നിരിക്കുകയാണ്. റിലീസിന് ശേഷം വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ 1000 കോടി ക്ലബ്ബില്‍ ചിത്രം കടന്നിരുന്നു.

 

കൂടാതെ ഇന്ത്യന്‍ സിനിമയുടെ നിര്‍ണ്ണായകമായ ചില റെക്കോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. 1000 കോടി ക്ലബ്ബില്‍ കല്‍ക്കി പ്രവേശിച്ചത് നിര്‍മാതാക്കള്‍ അപ്പോള്‍ തന്നെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. എന്നാല്‍ ചില ബോക്‌സോഫീസ് ട്രാക്കര്‍മാര്‍ ഈ റിപ്പോര്‍ട്ടിനെതിരെ രംഗത്തുവന്നു. 1000 കോടി കളക്ഷന്‍ എന്നത് വെറും തള്ളാണെന്നായിരുന്നു ഇവരുടെ അവകാശവാദം. ചിത്രത്തിന് അനാവശ്യഹൈപ്പ് ലഭിക്കാന്‍ വേണ്ടി ചിലര്‍ നടത്തുന്ന പ്രചരണമാണിതെന്ന് അവര്‍ പറഞ്ഞു. ഇത് വ്യാപകമായി പങ്കുവെക്കപ്പെടുകയും ചെയ്തു. ഇപ്പോഴിതാ ഇത്തരമൊരു പ്രചാരണം നടത്തിയവര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍.

ബോക്‌സോഫീസ് ട്രാക്കര്‍മാര്‍ എന്ന് സ്വയം പ്രഖ്യാപിച്ചിരിക്കുന്ന രണ്ടു പേര്‍ക്കെതിരെയാണ് വൈജയന്തി മൂവീസ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത. ഇരുവര്‍ക്കും ലീഗല്‍ നോട്ടീസ് അയച്ചുകഴിഞ്ഞു. ഇവര്‍ക്ക് ലഭിച്ച ഡേറ്റയുടെ ഉറവിടം വെളിപ്പെടുത്തണമെന്നും പ്രാദേശികമായി തരംതിരിച്ചുള്ള കളക്ഷന്‍ റിപ്പോര്‍ട്ട് കാണിക്കണമെന്നുമാണ് നിര്‍മ്മാതാക്കളുടെ ആവശ്യം.

എന്തായാലും വൈജയന്തി മൂവീസിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം സ്വയം പ്രഖ്യാപിത പ്രചരണക്കാരെ അപവാദങ്ങള്‍ പരത്താന്‍ അനുവദിക്കരുതെന്നായിരുന്നു ചിലരുടെ പക്ഷം. യഥാര്‍ത്ഥ കളക്ഷന്‍ റിപ്പോര്‍ട്ടുകളെ കരിവാരിത്തേക്കുന്ന ഇത്തരക്കാരെ നിയമപരമായി തന്നെ നേരിടണമെന്നായിരുന്നു മറ്റു ചിലരുടെ അഭിപ്രായം.

Tags: KalkiBox Office trackers
ShareSendTweetShare

Related Posts

ഗോഡ്‌ഫാദർ: സ്നേഹബന്ധങ്ങളുടെയും കുടുംബമൂല്യങ്ങളുടെയും ഇതിഹാസം

ആള്‍ക്കൂട്ടത്തില്‍ സെല്‍ഫി, ജനനായകനായി വിജയ്, അവസാനചിത്രമെന്ന് സൂചന

മലയാളിയെ ചിരിപ്പിച്ച ചിത്രങ്ങള്‍; ഷാഫി യാത്രയാകുമ്പോള്‍

ഗെയിം ഓവര്‍, നഷ്ടം 100 കോടി; ഭീമന്‍ പരാജയങ്ങളുടെ പട്ടികയിലേക്ക് ഷങ്കര്‍ ചിത്രം

ബറോസ് ഒടിടിയിലേക്ക്

ഇനി ശ്രദ്ധ റേസിംഗില്‍, സിനിമകള്‍ കമ്മിറ്റ് ചെയ്യില്ല: അജിത് കുമാര്‍

Discussion about this post

Recent.

ഗോഡ്‌ഫാദർ: സ്നേഹബന്ധങ്ങളുടെയും കുടുംബമൂല്യങ്ങളുടെയും ഇതിഹാസം

വന്‍ വിജയമായി ‘മാര്‍ക്കോ’, വിതരണക്കാര്‍ക്ക് നന്ദി അറിയിച്ച് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്

ആള്‍ക്കൂട്ടത്തില്‍ സെല്‍ഫി, ജനനായകനായി വിജയ്, അവസാനചിത്രമെന്ന് സൂചന

മലയാളിയെ ചിരിപ്പിച്ച ചിത്രങ്ങള്‍; ഷാഫി യാത്രയാകുമ്പോള്‍

ഗെയിം ഓവര്‍, നഷ്ടം 100 കോടി; ഭീമന്‍ പരാജയങ്ങളുടെ പട്ടികയിലേക്ക് ഷങ്കര്‍ ചിത്രം

ബറോസ് ഒടിടിയിലേക്ക്

ഇനി ശ്രദ്ധ റേസിംഗില്‍, സിനിമകള്‍ കമ്മിറ്റ് ചെയ്യില്ല: അജിത് കുമാര്‍

1800 കോടി നേടിയ പുഷ്പ 2 ഇവിടെ മാത്രം പരാജയം, സംഭവിച്ചത് എന്ത്

  • Home
  • Privacy Policy

© Brave India Communications Private Limited.

No Result
View All Result
  • Home
  • Films
  • Television
  • Interviews
  • Features
  • Videos
  • General
  • Privacy Policy

© Brave India Communications Private Limited.