ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചാന്തുപൊട്ടായിരുന്നു ബാലു വര്‍ഗീസിന്റെ ആദ്യ സിനിമ. 2005 ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ ബാലതാരമായിട്ടാണ് ബാലു അരങ്ങേറ്റം നടത്തിയത്. ഇന്ദ്രജിത്ത് സുകുമാരന്റെ കഥാപാത്രം കൊമ്പന്‍ കുമാരന്റെ ചെറുപ്പകാലമാണ് ബാലു ഈ സിനിമയില്‍ അവതരിപ്പിച്ചത്. നിറമില്ലെങ്കിലും നുണക്കുഴി വെച്ചാണ് ഈ വേഷം താന്‍ അഡ്ജസ്റ്റ് ചെയ്തതെന്നാണ് ബാലു വര്‍ഗീസ് പറയുന്നത്.
യാദൃശ്ചികമായാണ് ആ കഥാപാത്രം എന്നിലേക്ക് വരുന്നത്. നിറമൊന്നും ഇല്ലെങ്കിലും പിന്നെ ആ നുണക്കുഴി വെച്ച് ഞാന്‍ അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു. ഷൂട്ടും വലിയ പണിയായിരുന്നു. അന്ന് ഇന്നത്തെപ്പോലെ കാരവനൊന്നും ഇല്ല.
കോസ്റ്റിയൂമും മേക്കപ്പുമൊക്കെ ഇട്ട് കടപ്പുറത്ത് പോയി നില്‍ക്കും പക്ഷേ ഷൂട്ടുണ്ടാവില്ല. മൂന്ന് ദിവസം ഇങ്ങനെ പോയി. അവസാനം എന്റെ കയ്യിലുള്ള തൊലിയൊക്കെ അടര്‍ന്നുമാറിത്തുടങ്ങി. പതുക്കെ പതുക്കെ അവിടെയുണ്ടായിരുന്ന മറ്റ് കുട്ടികളോട് കമ്പനിയായി അല്ലെങ്കില്‍ പതറിപ്പോയെനെ ബാലു പറഞ്ഞു.
ബാലു വര്‍ഗീസിന്റെ പുതിയ ചിത്രം പുഷ്പക വിമാനമാണ്. സിജു വില്‍സന്‍, നമൃത, ബാലു വര്‍ഗീസ്, ധീരജ് ഡെന്നി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉല്ലാസ് കൃഷ്ണ ഒരുക്കിയ ചിത്രമാണിത്.ചിത്രത്തിന് തിരക്കഥ രചിച്ചത് സന്ദീപ് സദാനന്ദനും ദീപു എസ് നായരും ചേര്‍ന്നാണ്.
സിദ്ദിഖ്, മനോജ് കെ യു, ലെന, പത്മരാജ് രതീഷ്, സോഹന്‍ സീനുലാല്‍, ഷൈജു അടിമാലി, ജയകൃഷ്ണന്‍, ഹരിത്, വസിഷ്ഠ് എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം റയോണ റോസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണ്‍ കുടിയാന്‍മല, കിവിസോ മൂവീസ്, നെരിയാ ഫിലിം ഹൗസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ആരിഫാ പ്രൊഡക്ഷന്‍സ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
Discussion about this post