തമിഴ് സിനിമാരംഗത്തെ ഒരു മുന്‍നിര പ്രൊഡക്ഷന്‍ ഹൗസാണ് സ്റ്റുഡിയോ ഗ്രീന്‍. സൂര്യ ചിത്രം സില്ലന് ഒരു കാതലായിരുന്നു ഇവരുടെ ആദ്യ ചിത്രം. പിന്നീട് ചെഖുതും വലുതുമായ ധാരാളം സിനിമകള്‍ ഇവര്‍ ചെയ്തു. ഇപ്പോഴിതാ ആര്‍ട്ടിസ്റ്റിന് സിനിമയുടെ ബജറ്റിന്റെ 60 ശതമാനത്തോളം പ്രതിഫലം നല്‍കുന്നതിനോട് താന്‍ യോജിക്കുന്നില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സ്റ്റുഡിയോ ഗ്രീന്‍ ഉടമ ജ്ഞാനവേല്‍ രാജ.
ചെറിയ ബജറ്റ് സിനിമകളായി താന്‍ കണക്കാക്കുന്നത് ഒന്ന് മുതല്‍ 5 കോടിവരെ ചെലവാക്കേണ്ടി വരുന്ന സിനിമകളെയാണെന്നും മീഡിയം 5 മുതല്‍ 20 കോടി വരെയാണെന്നും അദ്ദേഹം പറയുന്നു.
എത്ര ബജറ്റുള്ള സിനിമയായാലും തനിക്ക് കണ്ടന്റാണ് വലുത്. പ്രതിഫലവും പ്രൊഡക്ഷന്‍ കോസ്റ്റും ബജറ്റിലെ രണ്ട് ഭാഗങ്ങളാണെന്ന് താന്‍ കരുതുന്നില്ലെ്ന്നും അദ്ദേഹം കങ്കുവ സിനിമയുടെ പ്രമോഷന് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
ബജറ്റിന്റെ 70 ശതമാനം ഉറപ്പായും സിനിമയുടെ പ്രൊഡക്ഷന്‍ കോസ്റ്റില്‍ വരണമെന്നാണ് എന്റെ അഭിപ്രായം 100 കോടിയോ അതിന് മുകളിലോ ആര്‍ട്ടിസ്റ്റിന് നല്കാന് ഞാനൊരുക്കമാണ് പക്ഷേ ആ പൈസ റിക്കവറാകുമെന്ന് ഉറപ്പു വേണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post