വമ്പന്‍ ഹൈപ്പോടെ വന്ന ഷങ്കര്‍ ചിത്രം ഇന്ത്യന്‍ ടു തീയേറ്ററുകളില്‍ വളരെ ദയനീയമായി പരാജയപ്പെടുന്ന കാഴ്ച്ചയാണ് കണ്ടത്. കമല്ഹാസന് ആരാധകര്‍ പോലും തള്ളിപ്പറഞ്ഞ ഈ സിനിമയ്ക്ക് മണ്‍ഡേ ടെസ്റ്റ് എന്ന കടമ്പ പോലും പിന്നിടാനായിരുന്നില്ല. സിനിമയിലെ മുഷിപ്പി്ക്കുന്ന രംഗങ്ങള്‍ക്കെതിരെ വ്യാപകവിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിന്റെ പേരില്‍ സിനിമയില്‍ നിന്ന 20 മിനിറ്റ് കട്ട് ചെയ്യേണ്ടതായും വന്നിരുന്നു.
ഇപ്പോഴും ഈ സിനിമയുടെ പേരിലുള്ള പ്രശ്നങ്ങള്‍ തീര്‍ന്നിട്ടില്ല. ഇ സേവ ജീവനക്കാര്‍ ഇന്ത്യനിലെ ഒരു സീനിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് . എന്തായാലും ഈ സിനിമ മൂലം കമല്‍ഹാസനും ഷങ്കറിനുമുണ്ടായ പേരുദോഷം ചെറുതല്ല. ഇപ്പോഴും രണ്ടുപേര്‍ക്കുമെതിരെ സോഷ്യല്‍മീഡിയയില്‍ ട്രോള്പ്രളയമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഷങ്കറിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. അവഞ്ചേഴ്സിന്ഖെ കഥ തന്‍ഖെ മനസിലുദിച്ച ഒന്നാണെന്നാണ് അഭിമുഖത്തില്‍ ഷങ്കര്‍ അവകാശപ്പെടുന്നത്.
2008 ല്‍ യന്തിരന് ചെയ്യുന്ന സമയത്ത് ഇന്ത്യനും ശിവാജിയും മുതല്‍വനും ഒരുമിച്ച് സ്ക്രീനിലെത്തുന്ന ഒരു ഐഡിയ മനസിലുദിച്ചു. അത് തന്റെ സഹസംവിധായകരുടെ അടുത്ത് പറഞ്ഞതാണ് എന്നാല്‍ അന്ന് തന്നെ ആരും സപ്പോര്‍ട്ട് ചെയ്തില്ലെന്നുമാണ് ഷങ്കറിന്റെ പരാതി. എന്നാല്‍ പിന്നീട് സംഭവിച്ചത് പറഞ്ഞാല്‍ ആരും തന്നെ വിശ്വസിക്കാനിടയില്ലെന്നും ഷങ്കര്‍ തന്നെ അഭിമുഖത്തിനിടയില്‍ പറയുന്നുണ്ട്. സഹസംവിധായകരോട് ഐഡിയ പങ്കുവെച്ചതിന് ശേഷം 3 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവഞ്ചേഴ്സ് റിലീസായി. അതേ കഥ തന്നെ അതു കണ്ട് താന്‍ ഞെട്ടിപ്പോയെന്നും ഷങ്കര്‍ പറഞ്ഞിരുന്നു. ഈ അഭിമുഖമാണ് ഇപ്പോള്‍ ട്രോളുകള്‍ക്ക് വിഷയമാകുന്നത്.
ഇന്ത്യന്‍ 2 അവിടെ നിക്കട്ടെ എന്തിരന് ഒക്കെ ഓവറാക്കി ചളമാക്കിയതായിട്ടാണ് അന്നേ തോന്നിയിട്ടുള്ളതെന്നാണ് ചിലര്‍ പറയുന്നത് ഇഷ്ടപ്പെട്ട, ഓര്‍മ്മയില്‍ നിക്കുന്ന ആകെ രണ്ടെണ്ണം അന്യനും മുതല്വനുമാണ്. കുറെ കളറും വാരി വിതറി പ്രൊഡ്യുസറുടെ പോക്കറ്റ് കീറുന്ന ബഡ്ജറ്റും ഇട്ട് പാട്ട് പിടിക്കലും വെച്ചാണോ avengers എടുക്കാന്‍ പോകുന്നതെന്നാണ് മറ്റ് ചിലരുടെ ചോദ്യം. എന്തായാലും സിനിമയുടെ പേരിലുയര്ന്നുവന്ന പ്രശ്നങ്ങള്‍ തീര്‍ന്നാലും ഷങ്കറിന്റെ അഭിമുഖത്തെക്കുറിച്ചുള്ള ട്രോളുകള്‍ക്ക് അടുത്തിടെയൊന്നും അവസാനമുണ്ടാകുമെന്ന് തോന്നുന്നില്ല.
Discussion about this post