കിരീടത്തില്‍ സേതുമാധവന്റെ അനിയത്തിയായി വന്ന നടിയാണ് ഉഷ. കിരീടത്തിന് മുമ്പും നിരവധി ചിത്രങ്ങളില്‍ ഉഷ അഭിനയിച്ചിട്ടുണ്ടെങ്കിലും ചെങ്കോല്‍, കോട്ടയം കുഞ്ഞച്ചന്, സ്ത്രീധനം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാവുന്നത്. അടുത്തിടെ തന്നെ മമ്മൂട്ടി അദ്ദേഹത്തിന്റെ സിനിമകളില്‍ നിന്ന് ഒഴിവാക്കിയതായുള്ള ആരോപണം ഉഷ ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ പേര് പറഞ്ഞ് ഈ ആരോപണം വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ് ഉഷ.
”മമ്മൂക്കയുടെ വലിയ ഫാന്‍ ഗേള്‍ ആയാണ് സിനിമയിലേക്ക് വന്നതുതന്നെ. കോട്ടയം കുഞ്ഞച്ചന്, കാര്‍ണിവല്‍ തുടങ്ങിയ സിനിമയുടെ സമയത്തൊക്കെ അദ്ദേഹത്തിനും എന്നോട് വളരെ കാര്യമായിരുന്നു. എന്റെ ഒരുപാട് നല്ല ഫോട്ടോകള്‍ അദ്ദേഹം തന്റെ സ്വന്തം ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.
പിന്നീട്, പെട്ടെന്ന് മമ്മൂക്ക എന്നോട് സംസാരിക്കാതെയായി. എന്റെ വിവാഹവുമായി ബന്ധപ്പെട്ട കാര്യമാണോ ദേഷ്യത്തിന് പിന്നിലെന്ന് അറിയില്ല. എവിടെയെങ്കിലും വച്ച് കാണുമ്പോള്‍ ഗുഡ്മോര്‍ണിംഗ് മാത്രം പറഞ്ഞുപോകും.
സിനിമയിലുള്ളവര്‍ തന്നെ പറഞ്ഞ് ഞാനറിഞ്ഞു മമ്മൂക്ക എന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്ന് സജ്ജഷനില്‍ എന്റെ പേര് വരുമ്പോള്‍ അത് വേണ്ട എന്ന് അദ്ദേഹം പറയും. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ദൈവത്തിന്റെ ക്ളീറ്റസ് എന്ന സിനിമ ഉദാഹരണമാണ്. എന്നെ ഫിക്സ് ചെയ്ത പടമായിരുന്നു അത്. എന്റെ അനിയനെ പോലെയാണ് മാര്‍ത്താണ്ഡന്‍. ചേച്ചിക്ക് ഈ ക്യാരക്ടര്‍ വലിയ ബ്രേക്കാകും എന്നാണ് അവന് പറഞ്ഞത്. അവന്റെ ആദ്യത്തെ സിനിമയില്‍ ഞാന്‍ അഭിനയിക്കണമെന്ന ആഗ്രഹം അവനുണ്ടായിരുന്നു. ഒടുവില്‍ പറയുക പോലും ചെയ്യാതെ എന്നെ മാറ്റി.”ഉഷ വ്യക്തമാക്കി.
Discussion about this post