മലയാള സിനിമയിലെ ആദ്യ ലേഡി ഫൈറ്റ് മാസ്റ്ററാണ് കാളി. മാഫിയ ശശിയുടെ അസിസ്റ്റന്റായിട്ടാണ് ഇവര്‍ സിനിമയിലെത്തുന്നത്. എന്നാല്‍ ആര്‍ക്കും ഫൈറ്റ് ചെയ്യുന്ന സ്ത്രീകളെ ആവശ്യമില്ല എന്നും മാഫിയ ശശി മാത്രമാണ് തന്നെ ഇന്നും ഒപ്പം ചേര്‍ക്കുന്നതെന്നും കാളി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഹണി റോസിനെതിരെ സോഷ്യല്‍മീഡിയയില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് അവര്‍. അവര്‍ തന്റെ ശരീരം ഭംഗിയായി കൊണ്ടു നടക്കുന്നതില്‍ എന്താണ് തെറ്റെന്ന് കാളി മാസ്റ്റര്‍ ബിന്‍ ചാനലുമായുള്ള അഭിമുഖത്തില്‍ ചോദിച്ചു.
‘അതിന് ഹണി ബോഡി എക്സിബിഷന് ചെയ്യുന്നില്ലല്ലോ. ഹണിക്ക് ഉള്ളതല്ലേ കൊണ്ടു നടക്കാന്‍ പറ്റൂ. എല്ലാം വെച്ചു കെട്ടുകയാണെന്നൊക്കെ പറയുന്നു, സത്യത്തില്‍ ആരാ വെച്ചു കെട്ടാത്തത്. പിന്നെ ഈ ഉദ്ഘാടനത്തിന് പോകുന്നത് പൈസക്കല്ലെ. ഹണിക്ക് പൈസ വേണം. അപ്പോള്‍ പിന്നെ അങ്ങനെ പോകുന്നത് കൊണ്ട് എന്താ തെറ്റ്.’ കാളി ചോദിക്കുന്നു.
അതേസമയം, ഡ്യൂപ്പിടുന്ന ആളുകളെ വില കുറച്ച് കാണുന്ന ഒരു സമൂഹം ഇന്നും നിലനില്‍ക്കുന്നുണ്ടെന്നും കാളി പറഞ്ഞു. അത്തരത്തില്‍ തനിക്കും ഒരു തവണ അനുഭവമുണ്ടായിട്ടുണ്ടെന്ന് കാളി പറഞ്ഞു. ഒരു തവണ വിധി എന്ന ചിത്രത്തില്‍ അങ്ങനെ ഒരു അനുഭവം ഉണ്ടായി. അന്ന് അവര്‍ എന്നെ അപമാനിച്ചു.
ഒരു സിനിമയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഡ്യൂപ്പ്. ഒരു നായകനോ നായികക്കോ ഡ്യൂപ്പില്ലാതെ എന്തെങ്കിലും പരിക്ക് സംഭവിച്ചാല്‍ ആ സിനിമയുടെ ഷൂട്ടിംഗ് തന്നെ നിര്‍ത്തേണ്ട അവസ്ഥയാവും. അപ്പോള്‍ നിങ്ങള്‍ക്ക് ഡ്യൂപ്പിന്റെ വില മനസിലാവും. എനിക്കൊരു മര്യാദ തന്നിട്ടുള്ളത് ധ്യാനും ദുര്‍ഗയുമാണ്.’
Discussion about this post